Friday, 4 November, 2011

പായലേ വാ, പെട്രോളേ വിട, LPGയേ വിട

പെട്രോളിയത്തിന്‍റെ ദൗർലഭ്യതയും ഇതര ഊര്‍ജ സ്രോതസ്സുകളുടെ ചിലവും മറ്റ്‌ ആശങ്കകളും നമ്മെ ഭയപ്പെടുത്തുന്ന അവസരത്തിലാണ് ഡക്ക്‌വീട് എന്ന് വിളിക്കുന്ന (പായല്‍ പോലെ കാണപ്പെടുന്ന) ചെറു സസ്യം നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. ഈ സസ്യത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്ന തരത്തിലാണ്. സാധാരണ ചുറ്റുപാടില്‍ ഇതിന് വളര്‍ന്ന് അതിന്‍റെ ഭാരം ഇരട്ടിയാക്കാന്‍ ഒരു ദിവസം മതിയാകും. (മറ്റ് ബയോ ഇന്ധന സ്രോതസ്സുകളേ അപേക്ഷിച്ച് ഏറെ മെച്ചം). നമ്മള്‍ അവയ്ക്ക് കൊടുക്കേണ്ടതോ, നമ്മുടെ തലവേദനകളായ പാഴ്ജലവും കാര്‍ബണ്‍ഡൈഓക്സൈഡും!

വീടുകളിലെ ഊര്‍ജ ആവശ്യത്തിന് വേണ്ടി (5kWന് 24 അടി വിസ്തീർണ്ണതിലുള്ള ഡോമിൽ മൽസ്യത്തിനും പച്ചക്കറികൾക്കുമൊപ്പം) വീട്ടുവളപ്പില്‍ ഇവയെ വളര്‍ത്തി ഉപയോഗിക്കാമെന്നും ഇതു പോലുള്ള വലിയ മോഡ്യൂളുകള്‍ (200 kW) ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിലും (യൂണിറ്റിന് കല്‍ക്കരിക്ക് സമാനമായ ചിലവില്‍) ഊര്‍ജോത്പാദനം നടത്താന്‍ കഴിയുമെന്ന് Pacific Domes എന്ന അമേരിക്കൻ കമ്പനി അവകാശപ്പെടുന്നു.

ഈ സസ്യത്തിന്‍റെ പ്രത്യേകതകൾ
* ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യം എന്നറിയപ്പെടുന്ന ഇവ, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്നു.
* താറാവിനും കോഴിക്കും കന്നുകാലികൾക്കും മറ്റും തീറ്റയായി പലരും ഉപയോഗിക്കുന്നു.
* മലിനജലം ശുദ്ധീകരിക്കാൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് ഉപകരിക്കുന്നു.
* കാർബൺഡൈഓക്സൈഡിന്റെ കൂടുതൽ ലഭ്യതയിൽ കൂടുതൽ വളർച്ച. നൈട്രജൻ അടങ്ങിയ ജലത്തിൽ (മലിന ജലം, ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി തുടങ്ങിയവയില്‍) കുടുതല്‍ വളര്‍ച്ച.

ഈ സസ്യത്തിനെ ഊര്‍ജ സ്രോതസ്സാക്കുമ്പോൾ
* മീതേൻ ഗ്യാസ്/ബയോ ഗ്യാസ് ഉത്പാദിപ്പിച്ചോ ഉണക്കി കത്തിച്ചോ ഊർജം നേടാം - ബയോ ഗ്യാസ് പാചകത്തിനും വൈദ്യുതി ഉത്പാദനത്തിനും മാത്രമല്ല സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ ട്രെയിൻ ഉൾപ്പടെയുള്ള വാഹനങ്ങളിലും ഇന്ധനമാകുന്നുണ്ട്.
* സൈറ്റിൽ തന്നെ വളർത്താൻ കഴിയുമെന്നുള്ളതു കൊണ്ട് ട്രാൻസ്പോർട്ടേഷൻ ചിലവ് വളരെ കുറയ്ക്കാം.
* മലിനീകരണം ഇല്ല - വൈദ്യുതോൽപ്പാദന/ കത്തിക്കല്‍ സമയത്തുള്ള മലിനീകരണത്തെ സസ്യത്തിന്‍റെ വളർച്ചയിലൂടെ ഇല്ലാതാക്കുന്നു.
* പരമ്പരാഗത സ്രോതസ്സുകളെ പോലെ തന്നെ ഡിമാന്‍റ് ഉള്ളപ്പോൾ ഉപയോഗിക്കാം - സൗരോർജത്തിനും പവനോർജത്തിനും വേണ്ടിവരുന്നതു പോലെ വിലകൂടിയ ഊർജ സംഭരണ സംവിധാനങ്ങൾ ആവശ്യമില്ല.
* ആൽഗെ ഇനത്തിൽപ്പെട്ട സസ്യങ്ങളേക്കാൾ എളുപ്പത്തിൽ 'വിളവെടുക്കാം'.
* ഇതിൽ നിന്ന് മീതേനോ വൈദ്യുതിയോ എടുക്കാൻ നൂക്ലിയർ ഊര്‍ജത്തിന് വേണ്ടതു പോലുള്ള വലിയ സാങ്കേതിക വിദ്യയുടെ ആവശ്യമില്ല.
* ജൈവ ഇന്ധനത്തിനായി ഇപ്പോൾ ഉപയോഗിക്കുന്ന സോയബീൻ പോലുള്ള ഭക്ഷ്യ വിളകളെ വെറുതെ വിടാൻ കഴിയും.

സായിപ്പിന്റെ നാട്ടിൽ ആകാമെങ്കിൽ വർഷത്തിൽ മുന്നൂറ് ദിവസമെങ്കിലും വെയിലും 'ആവശ്യം പോലെ' മലിന ജലവും, തോന്നുമ്പോള്‍ തോന്നുമ്പോള്‍ വില വര്‍ദ്ധിക്കുന്ന പെട്രോളും LPGയും, മഴ വരുമ്പോഴും മഴ ഇല്ലാത്തപ്പോഴും പവര്‍കട്ടും ഉള്ള നമ്മുടെ നാട്ടിൽ ഈ സ്രോതസ്സ് ഉപയോഗിക്കാൻ എന്താണ് പ്രയാസം?

Sunday, 7 March, 2010

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മോചനം

പ്ലാസ്റ്റിക് നിരോധനം ഫലവത്തായില്ലെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗത്തിന് കുടുമ്പശ്രീ തലത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും.

From budget speech:
"Plastic waste has become a major threat to the environment and to cleanliness. Plastic ban has not been effective. It is proposed to set up small scale units in all Block Panchayats and Municipalities to convert plastic waste into pellets. Rs.10 crore required for this purpose would be met by Suchitwa Mission and Kudumbasree. It is expected that each unit would provide employment to 10 to 15 women." പ്ലാസ്റ്റിക് പുനരുപയോഗത്തെക്കുറിച്ച് മുന്‍പ് ഇട്ട പോസ്റ്റുകള്‍:

Thursday, 25 February, 2010

വൈദ്യുതി: ‘സ്വകാര്യ‘വല്‍ക്കരണം ത്വരിതപ്പെടുന്നു

പവര്‍കട്ടുകള്‍ക്കും ട്രാന്‍സ്മിഷന്‍ നഷ്ടങ്ങള്‍ക്കും 'പേരുകെട്ട' വൈദ്യുതി വിതരണ ശൃംഗലകള്‍ക്ക് ഇനി വിടപറയാം. 

പുകയും കരിയുമില്ലാതെ വീട്ടില്‍ തന്നെ വൈദ്യുതി ഉല്‍‌പ്പാദിപ്പിക്കാന്‍ കഴിയുന്ന ബ്ലൂം ബോക്സ് ആണ് താരം. ഇന്ധനം 'കത്തിക്കാതെ' വളരെ കാര്യക്ഷമമായി 24/7/365 പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്യുവല്‍ സെല്ലാണ് മദ്രാസിയായ പഴയ നാസ റോക്കറ്റ് ശാസ്ത്രജ്ഞന്‍ ഡോ: കെ ആര്‍ ശ്രീധറിന്റെ ബ്ലൂം എനര്‍ജി കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഒരു ബ്രഡ്ഡിന്റെ വലിപ്പമുള്ള പെട്ടിയില്‍ നിന്ന് 3-4 ഇന്ത്യന്‍ വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍‌പ്പാദിപ്പിക്കാന്‍ കഴിയുമെന്നും, പ്രകൃതിവാതകമോ ബയോഗ്യാസോ ഇതില്‍ ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ഗൂഗിള്‍, ഈബേ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ മോഡലുകള്‍ പത്ത് വര്‍ഷത്തിനകം പുറത്തിറക്കാന്‍ കഴിയുമെന്നും പറയുന്നു.

Sunday, 10 January, 2010

ബസ് ചാര്‍‌ജ്ജ്: ലാലുവിനെ കണ്ട് പഠിക്കാം

യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിമാത്രമാണ് റെയില്‍‌വേ ബജറ്റ് അവതരിപ്പിക്കുന്നതെന്നുള്ള നമ്മുടെ ധാരണമാറ്റിയത് 'പ്രൊഫസര്‍' ലാലുപ്രസാദാണ്. റെയില്‍‌വേ ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും, ഇതിനെത്തുടര്‍ന്നുള്ള വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുമെന്നൊക്കെയുള്ള സ്ഥിരം പല്ലവികള്‍ നാം മുന്‍പ് കേട്ടിരുന്നു. ഈ 'കീഴ്വഴക്കം' മാറ്റി, കൂലികള്‍ കുറച്ചും റയില്‍‌വേയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാമെന്ന് ലാലുപ്രസാദ് - സുധീര്‍ കുമാര്‍ ടീം കാട്ടിത്തന്നു. രാജ്യത്തെ റയില്‍‌പാളത്തില്‍ കൂടി ട്രയിന്‍ ഓടിക്കുന്നത് ഇന്ത്യന്‍ റയില്‍‌വേയുടെ കുത്തകയാണെങ്കിലും ചരക്കു ഗതാഗതത്തിലും യാത്രക്കാരെ നീക്കുന്നതിലുമുള്ള കുത്തക നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ മനസ്സിലാക്കി അതിനു വേണ്ടുന്ന തിരുത്തല്‍ നടപടികളെടുക്കുകയും ഓരോ ട്രയിനില്‍ നിന്നുമുള്ള വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുവാനും (faster, heavier & longer trains, reduced wagon turnaround time, etc) പാഴ്ചിലവുകള്‍ കുറയ്ക്കാനും പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിഞ്ഞതിന്റെ ഫലമായാണ് യാത്രാക്കൂലി കുറച്ചുകൊണ്ട് 'ലാലുമാജിക്' സാദ്ധ്യമായത്. 

റോഡ് ഗതാഗതത്തിലും സമാനമായ നടപടികള്‍ എടുക്കാവുന്നതല്ലേ? എന്തുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ സ്വകാര്യവാഹനങ്ങളെ, പ്രത്യേകിച്ചും ടൂവീലറുകളെ ആശ്രയിക്കുന്നു? (അതിനാല്‍ അപകടങ്ങളും കൂടുന്നു) അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുമ്പോഴും, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുന്ന ബസ്സുകള്‍ എന്തുകൊണ്ട് നഷ്ടത്തിലാവുന്നു? ബസ് സര്‍വീസുകള്‍ക്ക് യാത്രാക്കൂലി കൂടാതെ വരുമാന മാര്‍ഗങ്ങള്‍ എന്തൊക്കെ, പ്രവര്‍ത്തനചെലവ് കുറയ്ക്കാന്‍ വഴികള്‍ ഏതൊക്കെ? 

സ്വകാര്യബസ്സുകളുടെ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാമെങ്കില്‍ തന്നെ പാഴ്ചിലവുകള്‍ പലതും കുറയ്ക്കാന്‍ കഴിയും. ബസ്സുകളുടെ മത്സരപ്പാച്ചിലാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് പറയേണ്ടതില്ലല്ലോ, കൂടാതെ കുറഞ്ഞ ഇന്ധനക്ഷമത, ടയറുകളുടേയും മറ്റ് സ്പേയര്‍ പാര്‍‌ട്ട്സിന്റെയും അധിക തേയ്മാനം തുടങ്ങി അധികചിലവുകളുടെ ഒരു നീണ്ടലിസ്റ്റ് ഉണ്ടാവും. റൂട്ടുകള്‍ നേടുന്നതിനുള്ള അഴിമതി, മുടക്കുമുതല്‍ കണ്ടെത്തുന്ന ഹയര്‍പര്‍ച്ചേസ് സ്കീമുകളിലെ പലിശ, അങ്ങനെ എല്ലാ ബാദ്ധ്യതകളും യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഈ മരണപാച്ചിലില്‍പ്പെട്ട് നടുവൊടിക്കാമെന്നല്ലാതെ യാത്രക്കാര്‍ക്ക് നേട്ടമൊന്നുമില്ലതാനും. 

എന്താണ് പരിഹാരം?

എപ്പോഴും ഭിന്നിച്ചുനില്‍ക്കുകയും യാത്രാനിരക്ക് വര്‍ദ്ധപ്പിക്കുന്നതിന് വേണ്ടി മാത്രം ഒന്നിക്കുകയും ചെയ്യുന്ന എല്ലാ സര്‍വീസുകളേയും കൂട്ടിയോജിപ്പിച്ച് ഒന്നോ രണ്ടോ കമ്പനി രൂപീകരിക്കുകയാണ് ഇതിന് പരിഹാരം. സര്‍വീസുകളുടെ മേല്‍നോട്ടം പ്രൊഫഷണല്‍ മാനേജ്മെന്റുകളെ ഏല്‍പ്പിച്ചാല്‍ പ്രവര്‍ത്തനച്ചിലവ് കുറയ്ക്കാനും, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും, ജീവനക്കാര്‍ക്ക് ഭേദപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും, കൂടുതല്‍ അടിസ്ഥാന സൌകര്യ വികസനം നേടാനും സാധിക്കും.

വിശദമായി ഇവിടെ വായിക്കാം.
For an efficient public transport system in Kerala

Friday, 1 January, 2010

ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു

ഇന്നലെ നാടിനെ പിടിച്ചുലച്ച ‘മനുഷ്യനിര്‍മ്മിത‘ ദുരന്തത്തില്‍, ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്നതും വലുതുമായ അണക്കെട്ടുകളിലൊന്ന് പൊട്ടിത്തകര്‍ന്നതിനെത്തുടര്‍ന്നുള്ള കുത്തിയൊലിപ്പില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെന്ന് ഔദ്ദ്യോഗിക വിലയിരുത്തല്‍. ഇത്രയും ജീവനാശത്തിന് പുറമെ, ഇതിനകം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്റെ ശരിയായ ചിത്രം അറിയുകയുള്ളു. ഈ വെള്ളപ്പാച്ചിലില്‍ ഇതിനു താഴെ ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഡാം ഏതു നിമിഷവും തകര്‍ന്നേക്കുമെന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. ഇങ്ങനെ സംഭവിച്ചാല്‍ മരണസംഖ്യ ഇപ്പോഴറിഞ്ഞതിന്റെ അനേകമടങ്ങാകുമെന്ന് മാത്രമല്ല, ആ ഡാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത പദ്ധതിയും തകരുന്നതോടെ ഈ പ്രദേശം മൊത്തമായി ഇരുട്ടിലേക്ക് നീങ്ങും.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടുത്തെ നാട്ടുരാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ പിന്‍ബലത്തില്‍ തീര്‍ത്തും തുച്ചമായ ചിലവില്‍ ഈ അണക്കെട്ടില്‍ നിന്ന് അയല്‍ സംസ്ഥാനം വെള്ളം ചോര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ടിഎംസി ക്ക് മൂന്ന് കോടി രൂപാനിരക്കില്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന് അന്തര്‍‌സംസ്ഥാനജലം വാങ്ങിവരുന്ന ആ സംസ്ഥാനം, അണക്കെട്ട് നില്‍ക്കുന്ന സ്ഥലത്തിന് ആണ്ടുതോറും കേവലം രണ്ടരലക്ഷം രൂപ പാട്ടമായി നല്‍കി ഈ നാട്ടില്‍ ഉല്‍ഭവിച്ച് ഈ ഭൂപ്രദേശത്തുകൂടി ഒഴുകുന്ന 70 ടിഎംസി യിലധികം ജലമെടുത്ത് സഹസ്രകോടി രൂപാക്കണക്കില്‍ വൈദ്യുതോല്‍പ്പാദനവും കൃഷിയും നടത്തിവരികയായിരുന്നു (1 ടിഎംസി = 28.3 ദശലക്ഷം കിലോലിറ്റര്‍). ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഡാമിന്റെ ബലത്തെക്കുറിച്ച് ആശങ്കപ്പെട്ട് പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടിയിരുന്നപ്പോഴും ആ സംസ്ഥാനത്തിനു വെള്ളം കൊടുക്കാന്‍ തടസ്സം നില്‍ക്കാതിരുന്ന ഇവിടുത്തെ നാട്ടുകാര്‍ ഇനി ആ സംസ്ഥാനത്തേക്ക് ഇവിടെനിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ഒഴുകാന്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. പുതിയ ഡാം പണിയുമ്പോള്‍ പഴയ പൊട്ടക്കരാറിന്റെ പിന്‍ബലത്തില്‍ നടത്തിവന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതി ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളിലൂടെ അന്നാട്ടില്‍ പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തിവന്ന അയല്‍സംസ്ഥാനത്തിലെ കണ്ണില്‍ച്ചോരയില്ലാത്ത രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കുമെതിരെ കൂട്ടനരഹത്യയ്ക്ക് കേസ്സെടുക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പ്രാദേശിക പാര്‍ട്ടികളാണ് ആ സംസ്ഥാനത്ത് മാറിമാറി ഭരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മറ്റൊരു പ്രധാനപ്പെട്ട നീക്കത്തില്‍, ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കാലങ്ങളായി ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, സമാനതകളില്ലാത്ത ഈ വന്‍ ദുരന്തത്തിലേക്ക് നയിച്ച കേന്ദ്ര ജലകമ്മീഷനിലേയും ജലവിഭവ മന്ത്രാലയത്തിലേയും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ വിചാരണ കൂടാതെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിറക്കി. ഇന്നത്തെ തലമുറയിലുള്ളവര്‍ കണ്ടിട്ടുകൂടിയില്ലാത്ത പഴഞ്ചന്‍ സാങ്കേതികവിദ്യ (ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം) ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്റെ ആയുസ്സ് അമ്പത് വര്‍ഷമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് ഗുജറാത്തില്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്ന വന്‍ അണക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ഈ അണക്കെട്ടിനെ കുറിച്ച് പഠിച്ച വിദഗ്ദ്ധര്‍ ഇതിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കുകയും അതിന്‍പ്രകാരം ജലനിരപ്പ് താഴ്ത്താനും താത്കാലിക ബലപ്പെടുത്തല്‍ നടപടികളെടുക്കാനും കൂടാതെ ദീര്‍ഘകാല നടപടിയെന്നനിലയ്ക്ക് പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, അണക്കെട്ട് ‘ബലപ്പെടുത്തുന്നു’ എന്ന പേരില്‍ പുതിയതിനായുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ‘ബലപ്പെടുത്തലി‘ന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ പരിശോധനയോ ആധുനികരീതിയിലുള്ള പഠനങ്ങളോ നടത്താന്‍ വിദഗ്ദ്ധരെയാരെയും അനുവദിച്ചിട്ടുമില്ല. ലോകമെമ്പാടുമുള്ള ഡാമുകള്‍ക്ക് 3,000 വര്‍ഷത്തിലൊരിക്കല്‍ (ചില രാജ്യങ്ങളില്‍ പതിനായിരം കൊല്ലം കണക്കിലെടുക്കും) വരാവുന്ന പരമാവധി പ്രളയജലത്തിന്റെ (Probable Maximum Flood / PMF) അളവ് പരിഗണിച്ചാണ് ഡാമുകളുടെ ബലം കണക്കാക്കുന്നതും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതും. എന്നാല്‍ 65 വര്‍ഷത്തിന് മുമ്പുണ്ടായ പ്രളയജലത്തിന്റെ അളവിന്റെ 70%ത്തോളം താഴെയുള്ള കണക്കാണ് PMF ആയി ഈ ഉദ്ദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നത്. നാശനഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും പ്രളയജലത്തിന്റെ ഒഴുക്ക് ഭാഗ്യവശാല്‍ വളരെ കുറച്ച് സമയത്തേക്കേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് അന്ന് വന്‍ ദുരന്തമുണ്ടായില്ല. കേന്ദ്രത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ആ സംസ്ഥാനത്തുള്ള പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഉദ്ദ്യോഗസ്ഥരെ പ്രസ്തുത സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയതാവും. ഈ ഡാമിന് ചെറുഭൂചലനങ്ങള്‍ പോലും അതിജീവിക്കാന്‍ കഴിയില്ലെന്നും ഈ പ്രദേശത്ത് ഭൂചലനം ഉണ്ടാകുവാനുള്ള സാദ്ധ്യതയേറെയുണ്ടെന്നും, വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം നടത്തിവരുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പേപ്പറിന്റെ വിലപോലും ഈ ഉദ്ദ്യോഗസ്ഥര്‍ നല്‍കിയില്ല. യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെ ഡാം സ്ട്രക്ച്ചറിന്റെ ബലക്ഷയം പരിഗണിക്കാതെയും, പെട്ടെന്ന് ഒഴുകിവരുവാനിടയുള്ള പ്രളയജലത്തെ കൈകാര്യം ചെയ്യുവാനുള്ള മുന്‍‌കരുതല്‍ നടപടികളെടുക്കാതെയും അധിക ഉയരംവരെ ജലംശേഖരിക്കാന്‍ ഡാം സജ്ജമാണെന്ന് ഇവര്‍ സമര്‍ത്ഥിച്ചിരുന്നത് മറ്റാരെയോ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ടണ്‍കണക്കിന് ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം സ്ഥിരമായി നഷ്ടപ്പെട്ട് പെരുച്ചാഴിതുരന്നിട്ട കയ്യാലപോലിരുന്ന ഡാമിന്റെ ഭിത്തികളിലൂടെ ഉണ്ടായ അധിക ചോര്‍ച്ചയാണോ, പ്രളയജലം പെട്ടെന്നൊഴുകിയെത്തിയ അധികമര്‍ദ്ദമ്മൂലമാണോ, ഭൂചലനത്തെത്തുടര്‍ന്നാണോ അതോ ഈ കാരണങ്ങളെല്ലാം കൂടിയാണോ അണക്കെട്ട് തകരാന്‍ നിമിത്തമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ദുരന്തത്തേത്തുടര്‍ന്ന് കൃഷിക്ക് വെള്ളമില്ലാതെ ആ സംസ്ഥാനത്തെ കര്‍ഷകരും കൃഷി ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ ഇന്നാട്ടിലെ ജനങ്ങളും ഒരുപോലെ കഷ്ടപ്പെടേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നും നഷ്ടപ്പെടാത്തത് ഒരു കൂട്ടര്‍ക്ക് മാത്രം - മൂട്ടകളെ പോലെ ജനങ്ങളുടെ ചോരകുടിച്ച് തിമിര്‍ത്ത് നടക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്. ആരോ കരുതിക്കൂട്ടി ഡാം തകര്‍ത്തതാണെന്നോ മറ്റോ പറഞ്ഞ് പുതിയ തിരക്കഥയും നടനവുമായി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഈ നേതാക്കള്‍ മുന്നിലുണ്ടാവും. ഡാം തകര്‍ന്നാലും ജനസാന്ദ്രതയേറെയുള്ള ഈ പ്രദേശത്ത് യാതൊരുവിധ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചിരുന്നവരുടെ തനിനിറം പുറത്തുവന്നിരുക്കുകയാണ്. പ്രാദേശിക കക്ഷികള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളെ വഷളാക്കി എങ്ങനെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്കൂടി ഭീഷണിയായിത്തീരുന്നു എന്നുള്ളതിന്റെ ഒരുദാഹരണമാണ് ഈ വിഷയം.

മഴവെള്ളവും പുഴകളും മറ്റ് ജലാശങ്ങളും കൊണ്ട് സമൃദ്ധമായ സ്വന്തം നാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്വയം‌പര്യാപ്തത നേടാമായിരുന്നെങ്കിലും, കൃഷിയെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരുടെ വിലപേശല്‍തന്ത്രങ്ങള്‍ക്ക് അടിമപ്പെടേണ്ടിവന്നത് നമ്മുക്ക് ഒരു ഗുണപാഠമായിരിക്കും.


(പത്രസ്ഥാപനത്തില്‍ മുന്‍‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കുന്ന ‘ദുരന്തവാര്‍ത്താക്കുറിപ്പ്‘ !!!)

Monday, 7 December, 2009

തദ്ദേശീയ ആണവ ഗവേഷണം മുന്നോട്ട്

അമേരിക്കയുമായുള്ള ആണവ കരാറോടെ തദ്ദേശീയ ആണവ ഗവേഷണം പൂട്ടിക്കെട്ടുമെന്ന് വ്യാകുലപ്പെട്ടവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത.

India's fast breeder nuclear-reactor achieves second milestone

India’s first indigenously designed 500MW fast breeder nuclear power project at Kalpakkam achieved its second milestone when the huge main vessel was lowered into the safety vessel, an official said on Sunday.

Lowering of the huge stainless steel main vessel - 12.9 metres in diameter and 12.94 metres in height, weighing 206 tonnes - is considered a major step in completing the 500 MW power project by the September 2011 deadline.


Excerpts from an interview with Anil Kakodkar, Chairman, Atomic Energy Commission (AEC) and Secretary, Department of Atomic Energy (DAE), who was retiring on November 30.

Q. You had your doubts about the 123 agreement with the U.S. You opposed the U.S. demand that India should put its breeder reactors under safeguards. Later, you became a supporter of the agreement. When did you change track?

A. The fact is that the energy requirements of our country are very large. As I had mentioned several times at BARC, even with the contribution of different energy sources in the most liberal fashion, you will find that there will be energy deficit in terms of availability. The only way to meet this deficit is to import energy.

It is clear that when you import energy in the form of fossil fuels, you will have to keep importing it for all time to come. On the other hand, if you import that energy in the form of uranium, you can recycle the uranium used in the reactor because it contains a lot of energy value. In fact, you get more and more energy out of the same fuel. So it becomes an extremely valuable additionality to our indigenous programme because we have a significant multiplier of energy production on the basis of our three-stage programme. We have only a limited quantity of uranium and we can set up only 10,000 MWe of PHWRs using this uranium. But when you recycle this uranium and adopt the three-stage strategy, you can go up to 200,000 MWe. Likewise, whatever uranium we import, we can bring in a similar multiplier on that uranium also if we have gone through the development of the three-stage strategy.

So the opening of the civil nuclear cooperation not only brings in that additionality but because of the domestic development of the three-stage programme, we will be able to bring in a multiplier on the imported uranium and bridge the shortage for the future. This is what I call the move towards energy independence. For us to be able to do that, the domestic programme must continue, the way it was planned earlier. There should be no constraints on its implementation.


Another news from The Hindu today

India-Russia civil nuclear agreement practically sealed

NEW DELHI: India and Russia have practically sealed the framework agreement on an omnibus nuclear energy agreement and bridged differences on the price to refurbish aircraft carrier INS Vikramaditya (formerly Admiral Gorshkov) that will project the country’s naval power in the Indian Ocean for at least two decades, said highly placed government sources.

The pact covered the gamut of nuclear cooperation and was a “significant document” as it went far beyond the 123 Agreement in the civil nuclear energy sector signed with the United States.

The India-Russia pact promises enrichment and reprocessing rights to India and assures the country against termination of ongoing projects and fuel supply arrangements if bilateral nuclear cooperation is ended for some reason.

Wednesday, 21 October, 2009

വാസ്തു, കപട ശാസ്ത്രമോ?

സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.


വാസ്തുവിനെ കുറിച്ച് internetല്‍ പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കാണാന്‍ കഴിയുന്നത്. ഗൂഗിളില്‍ ‘Vaastu‘ വിനെ തിരയുമ്പോള്‍ ഏതെങ്കിലും ഫെങ്ങ് ഷൂയി മൊത്ത/ ചില്ലറ കച്ചകപടക്കാരുടെ അല്ലെങ്കില്‍ കമ്മീഷന്‍ ഏജന്റുമാരുടെ വലയത്തിലായിരിക്കും ചെന്നെത്തുന്നത്. കിടപ്പുമുറി ഇന്ന രീതിയില്‍ വന്നാല്‍ ബ്ലഡ് കാന്‍‌സര്‍ വരുമെന്നും, മറ്റൊരു രീതിയില്‍ വന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ വരുമെന്നും അതിന് പരിഹാരമായി ‘യന്ത്ര‘മോ, പിരമിടോ, ക്രിസ്റ്റലോ, ചിരിക്കുന്ന ബുദ്ധനെയോ, ഫിഷ് ടാങ്കോ, തവളയോ, ആമയോ ഒക്കെ (അവരുടെ കൈയില്‍ സ്റ്റോക്കുള്ളതനുസരിച്ച്) വാങ്ങി വച്ചാല്‍ മതിയെന്ന് ഉപദേശവും കാണും.

ബുദ്ധമതക്കാര്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയ വാസ്തു ആണ് ഫെങ്ങ് ഷൂയി എന്ന് പറയപ്പെടുന്നു. ഗ്രന്ഥം മൂന്ന് പകര്‍ത്തുമ്പോള്‍ ‘മുഹൂര്‍ത്തം‘ ‘മൂത്രം‘ ആകുമെന്ന് പറഞ്ഞത്‌ പോലെ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള വാസ്തു ശാസ്ത്രം ചൈനയില്‍ എത്തിയപ്പോള്‍ വായുവും (ഫെങ്ങ്) വെള്ളവും (ഷൂയി) ആയി എന്നു കരുതാം. അതിലും വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. ഇതിന്റെയൊക്കെ കൂടെ നൂമറോളജിയും ശാസ്ത്ര പദങ്ങളും ചേര്‍ത്ത വാചക കസര്‍ത്ത് കേട്ട് കഴിയുമ്പോള്‍ സാധാരണക്കാരന്‍ ആശയക്കുഴപ്പത്തിലാകും. വിശ്വാസമാകാത്തവരും റിസ്ക് എടുക്കണ്ടാ എന്ന് കരുതി കണ്ട ബാംബൂ സ്റ്റിക്കും, പിരമിടുമെല്ലാം വാങ്ങി വയ്ക്കും. പൈറവാസ്തു എന്ന പേരില്‍ പലതരം പിരമിടുകള്‍ വില്‍ക്കുന്നത് വെറും പറ്റിപ്പാണെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ശ്രീ കുല്‍ദീപ് സലൂജ പറയുന്നത്.

ചുരുക്കി പറഞ്ഞാല്‍, വാസ്തു എന്ന വാക്ക് തന്നെ hijack ചെയ്യപ്പെട്ടിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമും പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു. വാസ്തു ശാസ്ത്രം ഉള്‍പ്പെടുന്ന വേദ ശാഖയെ സ്ഥാപത്യ വേദം എന്ന് അറിയപ്പെടുന്നു. Transcendental Meditation ന്റെ ഉപജ്ഞാതാവായ മഹാഋഷി മഹേഷ് യോഗിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് മഹാഋഷി സ്ഥാപത്യ വേദം എന്ന പേരില്‍ അടുത്ത കാലത്ത് ലോകമെമ്പാടും ഇത് വലിയ പ്രചാരം നേടാന്‍ ഇടയാക്കിയത്. ഇന്ന് ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന ശില്പികളില്‍ ഒരാളായ പത്മഭൂഷന്‍ വി. ഗണപതി സ്ഥപതി, പൌരാണിക ശില്പിയായ മയന്റെ സ്മരണാര്‍ത്ഥം ഇതിനെ മയൊണിക് സയന്‍സ് എന്നും വിളിക്കുന്നു.

സൂര്യ പ്രകാശത്തിലും കാറ്റിലും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലും കാന്തിക മണ്ഡലത്തിലും ഒക്കെയുള്ള അനുകൂല ഊര്‍ജ്ജം മനുഷ്യന് ഉപകാരപ്പെടുന്ന രീതിയില്‍ വീടുകളും ഓഫീസുകളും ഫാക്റ്ററികളും കൂടാതെ സിറ്റികള്‍ പോലും എങ്ങനെ രൂപകല്പന ചെയ്യണം എന്നാണ് സ്ഥാപത്യ വേദം അനുശാസിക്കുന്നത്. അത്തരത്തിലുള്ള വിജ്ഞാനത്തെ, അറിവില്ലായ്മ കൊണ്ടും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണം. നമ്മള്‍ വീടുകളിലും ഓഫീസുകളിലും മറ്റും സ്ഥിരമായി തങ്ങുമ്പോള്‍ ആ ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ സ്വാധീക്കുന്ന ഘടകമാണ്. സ്ഥാപത്യ വേദം അനുശാസിക്കുന്ന രീതിയിലുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ശാരീരികമായും മാനസ്സികമായും ആരോഗ്യവാന്മാരായിരിക്കുകയും അതു വഴി അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നു.

ലക്നൌവിലെ 50 വീടുകളില്‍ നടത്തിയ പഠന റിപ്പോര്‍‌ട്ടില്‍ വാസ്തു വിദ്യയുടെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. അറിഞ്ഞോ അറിയാതെയോ, വാസ്തു വിദ്യയ്ക്ക് അനുസൃതമായി (നുറ് ശതമാനവും ഇല്ലെങ്കിലും) നിര്‍മ്മിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് അതിന് ഘടക വിരുദ്ധമായി പണിത ഇടങ്ങളില്‍ കഴിയുന്നവരെക്കാള്‍ മെച്ചപ്പെട്ട അഭിവൃദ്ധി ഉണ്ടായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഓരോ വീട്ടിന്റെയും ആറ് ഭാഗങ്ങളുടെ അതായത്, ഗേറ്റ്, സ്വീകരണ മുറി, അടുക്കള, ടോയ്ലെറ്റ്, സ്റ്റേയര്‍, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളാണ് പ്രധാനമായും പഠന വിധേയമാക്കിയത്. അവരുടെ കണ്ടെത്തലനുസരിച്ച് ഓരോ ഭാഗങ്ങളുടെയും ഏറ്റവും അഭികാമ്യമായ സ്ഥാനം ഇപ്രകാരമാണ് - ഗേറ്റ്: വടക്കുകിഴക്ക്, സ്വീകരണ മുറി: കിഴക്ക്, അടുക്കള: തെക്കുകിഴക്ക്, ടോയ്ലെറ്റ്: വടക്കുപടിഞ്ഞാറ്, സ്റ്റേയര്‍: തെക്കുപടിഞ്ഞാറ്, കിടപ്പുമുറി: തെക്കുപടിഞ്ഞാറ്. ഈ ഭാഗങ്ങള്‍ക്ക് സ്ഥാപത്യ വേദം ശുപാര്‍ശ ചെയ്യുന്നതും മറ്റൊന്നല്ല.

മേല്‍ പറഞ്ഞത് പോലെ പ്രധാനവാതിലിന്റെയും മുറികളുടെയും വിന്യാസം കൂടാതെ കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി, വിന്യാസം, നീളം : വീതി അനുപാതം, ചരിവിന്റെ (ഉയര വ്യത്യാസം) ദിശ എന്നിവയും പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ആര്‍ക്കിടെക്റ്റ് Dr. B.N. Reddy സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ A glimpse of PRACTICAL VAASTU എന്ന പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി സമചതുരമോ വീതിയുടെ ഇരട്ടിയില്‍ കൂടാത്ത നീളമുള്ള ദീര്‍ഘചതുരമോ ആണ് ഉത്തമം, കൂടാതെ വശങ്ങള്‍ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ പ്രധാന ദിശകളില്‍ ആകുന്നത് അഭികാമ്യം. പ്ലോട്ടിന്റെ ചരിവ് വടക്കോട്ടോ കിഴക്കോട്ടോ ആകണം. വടക്കുകിഴക്കേ മൂല മറ്റ് വശങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞിരിക്കുന്നത് ഏറ്റവും നല്ലത്. വടക്കും കിഴക്കും ഭാഗങ്ങളില്‍ തെക്കും പടിഞ്ഞാറും ഭാഗങ്ങളെ അപേക്ഷിച്ച് ഘനം കുറഞ്ഞിരിക്കണമെന്നും (കുറച്ച് / ചെറിയ / ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഉപയോഗിക്കുക) കൂടുതല്‍ വാതിലുകളും ജനലുകളും ഉണ്ടാകണമെന്നും നിഷ്കര്‍ഷിക്കുന്നു. കെട്ടിടത്തിനു വെളിയില്‍ മറ്റ് വശങ്ങളെ അപേക്ഷിച്ച് വടക്കും കിഴക്കും കൂടുതല്‍ തുറസ്സായി സ്ഥലം ഉണ്ടാവണമെന്നും പറയുന്നു. വടക്കും കിഴക്കും ഭാഗങ്ങളില്‍ ചെറിയ ചെടികളും തെക്കും പടിഞ്ഞാറും (കെട്ടിടത്തില്‍ നിന്ന് കുറച്ച് അകലെയായി) കുന്നുകളോ വലിയ വൃക്ഷങ്ങളോ ഉള്ളത് നല്ലതാണ്.

ഇത്തരം കാര്യങ്ങള്‍ അവലംബിക്കുമ്പോള്‍ cosine law of solar radiation പ്രകാരം രാവിലെ ലഭിക്കുന്ന ആരോഗ്യകരമായ സൂര്യകിരണങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍ സ്വീകരിക്കാമെന്നും, അതിന് ശേഷമുള്ള സൂര്യപ്രകാശത്തിന്റെ കാഠിന്യം ഒഴിവാക്കാമെന്നും Rational Vastu എന്ന പുസ്തകം/സൈറ്റ് വിശദമാക്കുന്നു. നമ്മുക്ക് ലഭിക്കുന്ന കാറ്റ് തെക്കുപടിഞ്ഞാറ് ദിശയില്‍ നിന്നായതുകൊണ്ട് പ്ലോട്ടിന്റെ ഇത്തരത്തിലുള്ള ചരിവ് മഴയുടെ കാഠിന്യത്തേയും കുറയ്ക്കും.

കിടക്കുമ്പോള്‍ തെക്ക് അല്ലെങ്കില്‍ കിഴക്ക് വശത്ത് തല വരുന്ന രീതിയില്‍ ആയിരിക്കണമെന്നും, പഠന മുറിയിലോ ഓഫീസിലോ ഇരിക്കുമ്പോള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് വശത്തേക്ക് നോക്കി ഇരിക്കണമെന്നും കാണുന്നു. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന് സംശയമില്ല. എലികളിലും മറ്റും അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, തലച്ചോറിന്റെ പ്രവര്‍ത്തനം ദിശകള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട് എന്നാണ്.

വാസ്തു ശില്പി ഡോ. ഗണപതി പറയുന്നത്, നാലു ചുമരുകള്‍ കൊണ്ട് ഒരു ഇടത്തേ (space) വേര്‍തിരിക്കുമ്പോള്‍ ആ മാറ്റി നിര്‍ത്തുന്ന ഇടത്തിന് (മുറി/ കെട്ടിടം) ഒരു പ്രത്യേക പ്രകമ്പനം ഉണ്ടാകുമെന്നും സംഗീതോപകരണങ്ങള്‍ ട്യൂണ്‍ ചെയ്യുന്നത് പോലെ ചുമരുകളുടെ അകലം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ഇതിനെ ട്യൂണ്‍ ചെയ്യുവാന്‍ കഴിയുമെന്നാണ്. ആ കെട്ടിടത്തില്‍ വസിക്കുന്നവരുടെ സ്പന്ദനവുമായി താദാത്മ്യം പ്രാപിക്കുന്നതരത്തില്‍ ട്യൂണിംഗ് നടത്തുകയാണെങ്കില്‍, അതില്‍ വസിക്കുന്നവര്‍ക്ക് പരമാവധി ഐശ്വര്യം ലഭിക്കുമെന്നും പറയുന്നു.

Maharishi Sthapatya Veda gives dimensions, formulas, and orientation to buildings that will provide cosmic harmony and support to the individual for his peace, prosperity, and good health - daily life in accord with Natural Law, daily life in the evolutionary direction. - Maharishi Mahesh Yogi

നല്ലൊരു വാസ്തു ശില്പിയുടെ നിര്‍ദ്ദേശാനുസരണം വീടും ഓഫീസും ഒക്കെ നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ കഴിയുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത് - മറിച്ചുള്ള അനുഭവങ്ങള്‍ / അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.


Reference:

Pyramid Vaastu Sheer Cheating

Environmental Considerations in Vaastu Culture for Residential Building Orientation
(Institution of Engineers, Technical Journal April, 2004)

A glimpse of PRACTICAL VAASTU - Dr. B.N. Reddy

Rational Vastu - Ancient Science in a Post Modern World

Fabric of Universe: The Origins, Implications and Applications of Vastu Science - Dr. Jessie J. Mercay

Harmonizing humanity and nature through vastu shastra - An interview with Dr. V. Ganapati Sthapati

Principles of Maharishi Vedic Architecture

Maharishi vedic architecture: Background and summary of scientific research

Sthapatya veda - scripts in sanskrit


Testimonials:

സായിപ്പ്മാര്‍ പറയുന്നത്.

Enlightened Design

Fortune Creating Buildings


വാലറ്റം:

കൊച്ചിയില്‍ വാസ്തുഗ്രാമം എന്ന പേരില്‍ പത്ത് ഏക്കറില്‍ വാസ്തു ശാസ്ത്രപ്രകാരം 120 വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമാണെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ (ഹീര) അവകാശപ്പെടുന്നു (ഗിന്നസ് ബുക്കിനെ അറിയിച്ചുട്ടുണ്ടെന്ന്).

അമേരിക്കയില്‍ 2001ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന മഹാഋഷി വേദിക് സിറ്റി ഏകദേശം 640 ഏക്കറില്‍ (ഒരു സ്ക്വയര്‍ മൈല്‍) സ്ഥിതി ചെയ്യുന്നു. !!

Tuesday, 17 February, 2009

പരിസ്ഥിതി: രക്ഷിക്കേണ്ടത് ഭൂമിയെയോ മനുഷ്യനെയോ?

The Art of Celebrating Life എന്ന ബ്ലോഗില്‍ Gurudev പറയുന്നത് ഭൂമിയെ രക്ഷിക്കാന്‍ ഭൂമിക്ക് അറിയാമെന്നും മനുഷ്യരാശിയെ നിലനിര്‍ത്താന്‍ ഭൂമിയെ സഹായിക്കുകയാണ് വേണ്ടതെന്ന്.

Save Mother Earth എന്ന പേരില്‍ ഉപദേശം വിളമ്പുന്ന താരങ്ങള്‍, അവരുടെ ജീവിത ശൈലി കാരണം സാധാരണക്കാര്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നതിനേക്കാള്‍ കോട്ടമാണ് നല്‍കുന്നത്. കുളത്തിനകത്ത് ഇറങ്ങിനിന്ന് വെള്ളം കലക്കുന്നവന്‍ കരയില്‍ നിന്ന് കുടിക്കാന്‍ വെള്ളം എടുക്കുന്നവനോട് കുളം കലക്കരുതെന്ന് പറയുന്നത് പോലെ!.

പകര്‍‌ച്ച വ്യാധികളും പട്ടിണിയും ജനസംഖ്യാ വിസ്ഫോടനത്തെ തിരുത്താനുള്ള ഭൂമിയുടെ ഒരു പ്രക്രിയയാണ്. മനുഷ്യന്റെ പ്രവൃത്തികള്‍ കാരണമുള്ള അന്തരീക്ഷ മലിനീകരണം മൂലം ഭൂമിയുടെ താപം ഉയര്‍ന്നാല്‍ ധ്രുവങ്ങളില്‍ മഞ്ഞുരുക്കി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയും, ചിലപ്പോള്‍ മനുഷ്യരാശി ഒന്നാകെ നശിച്ചെന്നു വരാം. മനുഷ്യന്റെ തലതിരുവ് കാരണം ആണവയുദ്ധം ഉണ്ടായാലും സ്ഥിതി മറ്റൊന്നാവില്ല. പക്ഷേ ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിവുള്ള ജീവജാലങ്ങള്‍ നിലനില്‍ക്കും, അതിലൂടെ വീണ്ടും പരിസ്ഥിതി ‘പഴയ‘ നിലയിലില്‍ വരും - അപ്പോള്‍ മനുഷ്യനോ, ഇന്നുള്ള അനേകം ജീവജാലങ്ങളോ ഉണ്ടാവില്ലെന്നു മാത്രം.

ഒരു കാലത്ത് ദിനോസറുകള്‍ ഭുമിയെ ‘അടക്കി വാണിരുന്നു‘ എന്ന് പറയപ്പെടുന്നു, അവ ഇപ്പോള്‍ എവിടെയാണ്?.

അപ്പോള്‍ പറഞ്ഞ് വന്നത്, Save Mother Earth എന്ന സ്ലോഗന്‍ മാറ്റി Save Humanity എന്നോ Help Mother Earth to Save Humanity എന്നോ ആക്കുന്നതാവില്ലേ നല്ലത്.

Wednesday, 6 August, 2008

പച്ചരിയും ഡീലക്സ് ഫ്ലാറ്റുകളും

കുറച്ച് സമ്പന്നര്‍ക്ക് വേണ്ടി നമ്മുടെ നാട്ടില്‍ ഫ്ലാറ്റുകള്‍ പണിയുന്നു - വലിയ പട്ടണങ്ങളെ കേന്ദ്രീകരിച്ച് ഡീലക്സും, സൂപ്പര്‍ ഡീലക്സും ഫ്ലാറ്റുകള്‍. മറ്റുള്ളവര്‍ക്ക് മിക്കവാറും രണ്ടോ മൂന്നോ സെന്റില്‍ കാറ്റും വെളിച്ചവും കടക്കാത്ത വീടുകള്‍ പണിയിച്ച് അതില്‍ ജീവിതം തള്ളിനീക്കാന്‍ മാത്രമാണ് യോഗം. അതിനായി പോലും വയലുകളും കൃഷിയിടങ്ങളും നിര്‍ദാക്ഷണ്യം മാറ്റപ്പെടുന്നു. വീടുകള്‍ക്കിടയില്‍ പോലും വൃക്ഷങ്ങളിലാത്ത അവസ്ഥയില്‍ പച്ചപ്പ് അപൂര്‍വ്വ കാഴ്ചയായി മാറുന്നു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നു, മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സൌകര്യമില്ലാതെ കഷ്ടപ്പെടുന്നു, അസുഖങ്ങള്‍ കൂടുന്നു, കാര്‍ഷിക വിളവ് കുറയുന്നു, പാലിനും എന്തിന് അരിക്കും, പച്ചക്കറിക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. പച്ചരിക്കായി കാര്‍ഷികോത്സവമെന്ന് പറയപ്പെടുന്ന ഓണത്തിന് കേന്ദ്രത്തിന്റെ ക്വോട്ട (കോണൊത്തിന്റെ ഓട്ട എന്ന് ചൊറിച്ച് മല്ലിയാലും തെറ്റില്ല!) നോക്കിയിരിക്കേണ്ട അവസ്ഥ.

പ്രകൃതി വിഭങ്ങളേതുമില്ലെന്ന് പറയാവുന്ന സിംഗപ്പൂരില്‍ കിട്ടുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുവാനായി ലഭ്യമായ സ്ഥലത്തിന്റെ പകുതിയിലേറെയും ക്യാച്ച്മെന്റ് ഏരിയ ആയി ഉപയോഗിക്കുന്നു. അപ്പോള്‍ 6,489 per sq km സാന്ദ്രതയില്‍ ജനങ്ങള്‍ (കേരളത്തിന്റെ ജനസാന്ദ്രത 819) എങ്ങിനെ സൌകര്യമായി എങ്ങും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ച് ജീവിക്കുന്നു?. ഉത്തരം: ഹൌസിങ്ങ് ഡെവലപ്മെന്റ് ബോര്‍ഡ് (HDB) ഫ്ലാറ്റുകളും പബ്ലിക് ട്രാന്‍സ്പോര്‍ട്ടും.

സിംഗപ്പൂരല്ല കേരളം എന്ന് പറയാന്‍ വരട്ടെ.

പണത്തിന് പണം - പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ആ പണം ശരിയായി പ്രയോജനപ്പെടുത്തുക. ഗല്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് ഇനി എത്ര നാളുണ്ടാവുമെന്നറിയില്ല - എത്ര വേഗം പ്രയോജനപ്പെടുത്തുന്നുവോ അത്രയും നല്ലത്.

സ്ഥല ലഭ്യത - ലാന്റ് പൂളിങ്ങ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുണ്ടുകളായി വിഭജിക്കപ്പെട്ട ഭൂമി ഒന്നിപ്പിക്കുകയും സ്ഥല ഉടമകള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യാം. ഇത് വഴി മെച്ചപ്പെട്ട റോഡുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കുക, കൃഷിക്കുള്ള ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കുക.

പബ്ലിക് ട്രാന്‍സ്പോര്‍ട്ട് - കേരളത്തില്‍ 30,000ത്തിലധികം പ്രൈവറ്റ് ബസ്സുകളുണ്ട്. ഈ ബസ്സുകാരുടെ മത്സരവും തമ്മിലടിയും ഒഴിവാക്കി ഇവരെ ഒന്നോ രണ്ടോ കമ്പനിയായി ഒന്നിപ്പിക്കുകയാണെങ്കില്‍ ഈ മേഖലയില്‍ അസാദ്ധ്യമായ ഒന്നും ഉണ്ടാവില്ല. (സിംഗപ്പൂരില്‍ 200ഓളം ബസ്സ് സര്‍വീസുകളുള്ള ഒരു കമ്പനിയാണ് ഒരു MRT ട്രയിന്‍ ലൈന്‍ - NEL, ഓപ്പറേറ്റ് ചെയ്യുന്നത്.)

ചിന്തിച്ച് നോക്കു.

Monday, 28 July, 2008

വാണം വിടുന്ന ശാസ്ത്രവും ആണവശാസ്ത്രവും

ഒരു അവസരത്തില്‍ വാണം വിടുന്ന ശാസ്ത്രം ഏറെ വിമര്‍‌ശനങ്ങള്‍ ഏറ്റുവാങ്ങിയിരിന്നു - വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം നേരെ കടലിലേക്ക് കൂപ്പ് കുത്തിയിരുന്ന കാലം. കോടിക്കണക്കിന് രൂപ അങ്ങനെ കടലില്‍ കളയുന്നു, ആ കാശുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ നടത്താമായിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സഹായമില്ലാതെ തന്നെ ഇപ്പോള്‍ നാം ഏറെ മുന്നിലെത്തിയിരിക്കുന്നു, മറ്റ് രാജ്യങ്ങളുടെ എട്ട് കുട്ടി ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ടും ചേര്‍ത്ത് പത്ത് ഉപഗ്രഹങ്ങള്‍ ഒരേ സമയം വഹിച്ച് കൊണ്ട് പോയി അതാതിന്റെ ഭ്രമണപഥത്തില്‍ നിക്ഷേപിച്ച PSLV-C9 റോക്കറ്റിന്റെ റെക്കോര്‍ഡ് നേട്ടമാണ് നാം അവസാനം കണ്ടത്. ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പുറമെ, ISRO ഗവേഷണത്തിനായി മുടക്കുന്ന ഓരോ രൂപയ്ക്കും വിദേശ മാര്‍ക്കറ്റില്‍ നിന്ന് ഇരട്ടിയായി തിരിച്ചു കിട്ടുന്നുവെന്നാണ് അറിയുന്നത്. റഷ്യയെ പോലെ സഹായിക്കാന്‍ താത്പര്യമുള്ള രാജ്യങ്ങളുടെ മികച്ച സഹകരണം കൂടി കിട്ടിയിരുന്നെങ്കില്‍ (അന്താരാഷ്ട്ര ഒറ്റപ്പെടുത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍) നമ്മുക്ക് ഈ നേട്ടം കുറച്ച് നേരത്തെ തന്നെ നേടാമായിരിന്നു. (PSLV-C9 ഭ്രമണപഥത്തിലെത്തിച്ച കുട്ടി ഉപഗ്രഹങ്ങള്‍ യുണിവേര്‍സിറ്റി ‘പിള്ളേര്’ നിര്‍മ്മിച്ചതാണ്!)

ആണവനിലയങ്ങളുടെ കാര്യത്തില്‍ പല സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. (ബൂലോകത്ത് ചിലര്‍ പറയുന്നത് പോലെ യുറേനിയത്തില്‍ രണ്ട് ഇലട്രോഡുകള്‍ എടുത്ത് വച്ചാല്‍ കറണ്ട് വരില്ല!). അതില്‍ HWR (ഹെവി വാട്ടര്‍ റിയാക്ടര്‍) പോലെ ഏതാനും സാങ്കേതികവിദ്യകളില്‍ മാത്രമേ നമ്മുക്ക് പ്രാവീണ്യമുള്ളു. പരീക്ഷണ നിലയിലായ മൂന്ന ഘട്ടങ്ങളുള്ള തോറിയം സൈക്കിള്‍ സാങ്കേതിക വിദ്യയിലാണ് ഇന്ത്യ പ്രതീക്ഷ അര്‍‌പ്പിച്ചിരിക്കുന്നത്. LWR (ലൈറ്റ് വാട്ടര്‍ റിയാക്ടര്‍) സാങ്കേതിക വിദ്യ താരതമ്യേന ചിലവുകുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമാണെന്ന് പറയപ്പെടുന്നു. LWR സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ തോറിയം സാങ്കേതിക വിദ്യ കൂടുതല്‍ ലളിതമാക്കാമെന്നാണ് കരുതുന്നത്, പക്ഷേ LWR സാങ്കേതിക വിദ്യ നമ്മുക്ക് സ്വായത്തമല്ല. ഈ സാങ്കേതിക വിദ്യ നമ്മുക്ക് നല്‍കാന്‍ റഷ്യ തയാറാണെങ്കിലും, NSG നിയന്ത്രണങ്ങള്‍ മൂലം അവര്‍ക്ക് അത് കഴിയാത്ത അവസ്ഥയാണ്. HTR (ഹൈ ടെമ്പറേച്ചര്‍ ഗ്യാസ്കൂള്‍ഡ് റിയാക്ടര്‍) എന്ന സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ചൈന. HTR സാങ്കേതികവിദ്യ ജെര്‍മ്മനി നിര്‍ത്തിവെച്ചിടത്ത് നിന്നാണ് ചൈന ഗവേഷണം തുടങ്ങിയത്. മോഡുലര്‍ ആയി പെട്ടെന്ന് നിര്‍മ്മിക്കാവുന്ന ചെറു നിലയങ്ങള്‍ 2009ല്‍ നിര്‍മ്മിച്ച് തുടങ്ങാന്‍ ചൈന പദ്ധതിയിടുന്നു. കൂടുതല്‍ ഇന്ധന ക്ഷമതയുള്ള HTR നിലയങ്ങള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാമെന്നും, ഭാവിയില്‍ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം കൂടി ഉണ്ടെങ്കില്‍ നമ്മുടെ ഗവേഷണം ത്വരിതപ്പെടുത്താമെന്നാണ് പറഞ്ഞുവരുന്നത്. ഭാവിയില്‍ ഇന്ത്യയുടെ തോറിയം റിയാക്റ്ററുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഗവേഷണത്തിനായി നാം മുടക്കിയ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് തിരിച്ച് കിട്ടണമെങ്കില്‍ NSG, IAEA തുടങ്ങിയവയുമായി സഹകരിച്ചേ മതിയാകു, ആ സഹകരണം എത്രയും നേരത്തേ ആയാല്‍ അത്രയും നല്ലത്.

ആണവോര്‍ജ്ജം ഉപയോഗിച്ച് കാറും ബസ്സും ഓടിക്കാന്‍ പറ്റില്ലല്ലോ, ആയതിനാല്‍ ആണവനിലയങ്ങള്‍ക്ക് വേണ്ടി എന്തിന് കാശുമുടക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. ട്രെയിന്‍ പോലുള്ള ബള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും, കാറ്, ബൈക്ക് തുടങ്ങിയ ഇന്ധനക്ഷമത കുറഞ്ഞ സ്വകാര്യ യാത്രാ ഉപാദികള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആണവ നിലങ്ങളില്‍ നിന്നുള്ള വൈദ്യുതി തീര്‍ച്ചയായും ട്രെയിനുകള്‍ക്ക് ഉപയോഗിക്കാം. മറ്റ് വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളുടെ ചിലവ് കുറയ്ക്കാനും ഹൈഡ്രജന്‍ ഉല്‍പാദപ്പിക്കാനുള്ള ചിലവ് കുറഞ്ഞ മാര്‍ഗങ്ങളെ കുറിച്ചും ഗവേഷണങ്ങള്‍ നടന്ന് വരുന്നു. ഇതില്‍ ആണവോര്‍ജ്ജത്തിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കുടിവെള്ളം കിട്ടാത്ത എത്രയോ ഗ്രാമങ്ങളുണ്ട്, അവര്‍ക്ക് ഈ ആണവനിലയങ്ങള്‍ കൊണ്ടെന്ത് ഗുണമെന്ന് ചിലര്‍. ആണവ നിലങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വെള്ളം ശുദ്ധീകരിക്കാവുന്നതാണ്. കടല്‍വെള്ളം ഇത്തരത്തില്‍ ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ചെന്നൈ/കല്‍പ്പാകം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

കാറ്റും സൂര്യപ്രകാശവും നമ്മുക്ക് ആവശ്യം പോലുണ്ടല്ലോ, വിലകൂടിയ ആണവോര്‍ജ്ജത്തിന്റെ ആവശ്യമുണ്ടോ എന്ന് ചിലര്‍. (ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് ഓര്‍മ്മവരുന്നു - നിലാവുള്ളപ്പോള്‍ ലൈറ്റ് വേണ്ടെങ്കില്‍ ചുറ്റിനും നല്ല കാറ്റ് ഉണ്ടെല്ലോ, ടയറിലെന്തിനാ കാറ്റ്!)

കാറ്റും സൂര്യപ്രകാശവും പരമാവധി ഉപയോഗിക്കപ്പെടേണ്ടത് തന്നെയാണ്. കാറ്റും സൂര്യപ്രകാശവും എല്ലാ സമയവും തുടര്‍ച്ചയായി ഒരേ അളവില്‍ കിട്ടില്ല, അതായത് നമ്മുക്ക് വേണ്ട സമയത്ത് കിട്ടില്ല അല്ലെങ്കില്‍ കിട്ടുന്ന സമയത്ത് ഉപയോഗിക്കാനേ കഴിയൂ. ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗിക്കണമെങ്കില്‍ ചിലവ് വളരെ അധികമാകും. ചെറിയ തോതിലാണെങ്കില്‍ വെള്ളം പമ്പ് ചെയ്യുവാനോ, പാകം ചെയ്യുവാനോ ഒക്കെ ഉപയോഗിക്കാം. അതല്ലെങ്കില്‍ ചെയ്യാവുന്നത് മറ്റ് വൈദ്യുത നിലയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഗ്രിഡിലേക്ക് അപ്പപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പ്രവഹിപ്പിക്കുക എന്നതാണ്. ഇങ്ങനെ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തിയാലും, കാറ്റാടി യന്ത്രങ്ങളും സൌരോര്‍ജ്ജപാനലുകളും അതിന്റെ 25-30 വര്‍ഷം വരുന്ന ആയുസ്സിനിടയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റ് വൈദ്യുതി പരിമിതമാണ്. (യന്ത്ര സാമഗ്രികളുടെ വില, അത് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍, ദൈനംദിന ചിലവുകള് തുടങ്ങിയവ കണക്കിലെടുത്താണ് വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ആണവ വൈദ്യുതിയുടെ വിലയും കണക്കാക്കുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചിലവ് തന്നെയാണ് പ്രധാനം. യുറേനിയത്തിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതിയുടെ വിലയെ സാരമായി ബാധിക്കില്ലെന്ന് പറയാന്‍ കാര്യമിതാണ്.) അത് നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ചിലവു പരിഗണിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില മറ്റ് ഊര്‍ജ്ജ ഉറവിടങ്ങളെ (ആണവോര്‍ജ്ജത്തേയും) അപേക്ഷിച്ച് വളരെ കൂടുതലാകുന്നു. നമ്മുടെ ജലവൈദ്യുത നിലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിന്റെ മുടക്ക്മുതല്‍ തിരികെത്തന്നതിനാലാണ് നമ്മുക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.

India's growing strides in space
Addressing Criticism On The Indo-US Nuclear Deal
Developed nations will look to India for FBRs in 2030
Nuclear Desalination

Thursday, 10 July, 2008

നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും

സുസജ്ജമായ പൊലീസ് സേനയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം പഴുതുകള്‍ ഉള്ളിടത്തോളം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ട. പോരാത്തതിന് കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യാന്‍ പൊലീസ്‌കാര് തന്നെയുണ്ടെങ്കില്‍ സ്ഥിതി എന്തായിരിക്കും.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സാധാരണക്കാരന്‍ പരാതിയുമായി ചെന്നാല്‍ ‘മോളീന്ന്‘ വിളിവരികയും കുറ്റക്കാര്‍ക്ക് നേരെ നടപടിയുണ്ടാകില്ലെന്ന് മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. പരാതികള്‍, സത്യവാങ്ങ്മൂലങ്ങള്‍, പ്രഥമ റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലുള്ള തെളിവുകള്‍ തുടങ്ങിയവ രായ്ക്ക്‍‌രാമാനം തിരുത്തപ്പെടുകയോ മാറ്റിമറിക്കുകയോ ചെയ്യാറുണ്ട്. ഇതെല്ലാം പൊലീസിന്റെ വിശ്വാസിയതയെ തകര്‍ത്തിട്ടുണ്ട്.

പൊലീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്ന തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പൊലീസ് സ്റ്റേഷനുള്ളിലെ എല്ലാ ക്രയവിക്രിയങ്ങളും ഓണ്‍‌ലൈനായി റിക്കോര്‍ഡ് ചെയ്ത് ഉന്നതാധികാരികള്‍ക്കും ജഡ്ജിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. അത്യാവശ്യം വേണ്ടി വരുന്ന തിരുത്തലുകള്‍, കാര്യകാരണസഹിതം ചെയ്താല്‍ അഴിമതിക്കുള്ള പഴുത് അടയും.

അനന്തമായി കോടതികളില്‍ കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതി ഓര്‍ത്തിട്ടാണ് പലരും പരാതികളില്ലാതെ പലതും സഹിക്കാന്‍ തയ്യാറാകുന്നത്. ഈ സ്ഥിതിവിശേഷം മുതലെടുത്ത് അതിക്രമങ്ങള്‍ കൂടിവരികയും സാധാരണക്കാരന് നിയമം കൈയിലെടുക്കേണ്ട നിലയും വരുന്നു (സിനിമകള്‍ പൊതുവേ ഈ ആശയമാണ് - നിയമം കൈയിലെടുത്തെങ്കില്‍ മാത്രമേ രക്ഷയുള്ളുവെന്ന് - നായകന്മാരിലൂടെ ജനങ്ങളില്‍ കുത്തിവെയ്ക്കുന്നത്). വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കോടതികളും പരമാവധി ഉപയോഗപ്പെടുത്തി നീതിതേടി കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസ്സുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുകയാണെങ്കില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് കിട്ടും.

ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍, സ്പീഡ് ക്യാമറകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് വഴി ഗതാഗത നീക്കം സുഗമമാക്കുന്നതോടൊപ്പം, ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കാനും കഴിയും. നഗരങ്ങളിലെല്ലാം പാര്‍ക്കിങ്ങ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേക വിഭാഗം രൂപികരിക്കുകയും ഫൈനുകളും മറ്റും ആധുനിക കമ്മൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴി അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരം വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നുള്ളത്കൊണ്ട് ഗതാഗത കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ബസ്‌ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലും, ഉല്‍സവം, ജാഥ തുടങ്ങി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇടങ്ങളിലും വ്യാപകമായി വീഡിയോ സര്‍വെയിലന്‍സ് ഏര്‍പ്പെടുത്തുക വഴി പോക്കറ്റടി, അക്രമം തുടങ്ങിയവ നിരുത്സാഹപ്പെടുത്താവുന്നതാണ്.

Saturday, 5 July, 2008

ഏറ്റവും അപകടകരമായ ഇടം: കട്ടില്‍

ലോകത്ത് ഏറ്റവും അപകടകരമായ ഇടമേതാണ്?. ഒരു ക്ലൂ തരാം. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്നത് ഇവിടെ വച്ചാണ്.

ഉത്തരം: കട്ടില്‍

സ്റ്റാറ്റിസ്റ്റിക്സിന്റെ ഗുണമിതാണ്, പലപ്പോഴും നമ്മുക്ക് സൌകര്യമായ അനുമാനങ്ങളിലെത്താം.

11% വരുന്ന ഇടത് എംപിമാര്‍ കോണ്‍‌ഗ്രസ്സിന്റെ ഉറക്കം കെടുത്തുന്നു - 2021ല്‍ മൊത്തം ശേഷിയൂടെ 9% ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആണവനിലയങ്ങള്‍ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത് എന്തിനെന്ന്. (വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്ന്)

ഈ 9% എത്രയാണെന്ന് നോക്കാം - 40,000MW
നിലവില്‍ ഇന്ത്യയുടെ മൊത്തം ഉല്‍‌പാദന ശേഷി - 134,700MW.
നിലവില്‍ കേരളത്തിന്റെ മൊത്തം ഉല്‍‌പാദന ശേഷി 2,657MW.
തമിഴ്നാട്ടിലെ കൂടങ്കുളത്ത് പണിത് വരുന്ന ആണവനിലയത്തിന്റെ ഉല്‍‌പാദന ശേഷി 4,500MW.

അപ്പോള്‍ എങ്ങനെയുണ്ട് ഈ 9%.

കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം.

ആണവോര്‍ജ്ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലേ. ഇഞ്ചീടെ ബ്ലോഗില്‍ നിന്ന് പച്ചമുളകിന്റെ കമെന്റ് കടമെടുക്കുന്നു. :)

"പെട്രോളിയാം ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസങ്ങളുടേതു മാത്രമാണു. പുതിയ ആണവ വൈദ്യതു പദ്ധതികള്‍ വന്നാല്‍ കരുതല്‍ ഊര്‍ജ്ജ ശേഖരം വര്‍ഷങ്ങളുടേതാക്കാം. ഇന്ത്യ ആണവ വൈദ്യതിയെ പ്രധാനമായും ഉറ്റുനോക്കുന്നതു റെയില്‍‌വേയെ സമ്പൂര്‍ണ്ണമായി വൈദുതീകരിക്കാനാണു. മാറുന്ന ഒരു ലോകക്രമത്തില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം എപ്പൊഴും ആസന്നമാണെന്നിരിക്കെ ഇന്ത്യയീപ്പോലെ ഒരു രാഷ്ട്രത്തിനു പെട്രോളിനെ മാത്രം ആശ്രയിച്ചുള്ള ഒരു ചരക്കു മാറ്റം ആശാവഹമല്ല.ഇവീടെയാണു ആണവ ഇന്ധനത്ത്റ്റിന്റെ കരുതല്‍ ശേഖരത്തിന്റെ പ്രസക്തി. പശുവിനെ കുളിപ്പിക്കുന്ന റാബറീദേവിയുടെ ഭര്‍ത്താവിനിതു പിടികിട്ടി. പക്ഷേ ബ്രിന്ദയൂടെ ഭര്‍ത്താവിനിതു പിടികിട്ടിയിട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം."

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ.

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയങ്ങളുടെ അന്തരീക്ഷ മലിനികരണത്തിന്റെ ‘വില‘ കൂടിക്കൂട്ടുമ്പോള്‍ ഉല്‍‌പാദന ചിലവ് ഇതിന്റെ പലമടങ്ങ് വരും.

Read:
7 percent is not “just 7 percent” Mr. Karat

Tuesday, 1 July, 2008

മെട്രോ: സിംഗപ്പൂര്‍, ദുബായ്, കൊച്ചി

കേരളത്തിലെ ഏതൊരു പദ്ധതിയേയും പോലെ കൊച്ചി മെട്രോയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയയിടത്തു തന്നെ നില്‍ക്കുന്നു. കൊച്ചി മെട്രോയുടെ അവസ്ഥയെ കുറിച്ച് അഞ്ചല്‍‌ക്കാരന്‍ തന്റെ ബ്ലോഗില്‍ സൂചിപ്പിച്ചപ്പോള്‍ അവിടെയും തമ്മിലടി. പദ്ധതിക്കെതിരെ കേസുകൊടുക്കാനോ സമരം ചെയ്യാനോ ആളില്ലാത്തതിനാല്‍ ദുബായിലെ മെട്രോ പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നുവെന്ന് അഞ്ചല്‍‌ക്കാരന്‍. ജനാധിപത്യമാണ്, ബഡ്ജറ്റ് കമ്മിയാണ്, സ്ഥല പരിമിതിയാണ്, ദുബായി വേറെ കേരളം വേറെ എന്ന് മറുപക്ഷം.

കൊച്ചിയെക്കാള്‍ ജനസാന്ദ്രതയുള്ള ജനാധിപത്യരാജ്യമായ സിംഗപ്പൂരിലെ MRTയെന്ന് വിളിക്കുന്ന മെട്രോ റെയില്‍‌വേയെ കുറിച്ച് പറയാം. അവിടെയും പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു - പദ്ധതി ചെലവേറിയതാണ്, അതിന്റെ ചെറിയൊരു ഭാഗം തുകയ്ക്ക് കൂടുതല്‍ ബസ്സ് സര്‍വീസ്സുകള്‍ ഏര്‍പ്പെടുത്താമല്ലോ എന്നൊക്കെ. പല വന്‍ കെട്ടിടങ്ങളും പൊളിക്കേണ്ടി വന്നു, ഒരു ശിവക്ഷേത്രം മൊത്തത്തില്‍ മാറ്റി സ്ഥാപിച്ചു. അവിടെയൊന്നും കാര്യമായ എതിര്‍പ്പുകളില്ലായിരുന്നു, പകരം അകമഴിഞ്ഞ സഹകരണമായിരുന്നു. കാരണം മറ്റൊന്നുമല്ല. മറ്റ് ഏതൊരു പദ്ധതിയേയും പോലെ ബാധിക്കപ്പെടുന്നവര്‍ക്ക് കിട്ടുന്ന കോമ്പന്‍സേഷന്‍ തന്നെയാണ്. ഉദാഹരണത്തിന് ഹൌസിങ്ങ് ബോര്‍ഡ് ഫ്ലാറ്റില്‍ താമച്ചിരുന്നവര്‍ക്ക് വേറെ ഫ്ലാറ്റ് കൊടുക്കുന്നതോടൊപ്പം ഏതാനും മാസം വാടക സൌജന്യം, സാധന സാമഗ്രികള്‍ മാറ്റാന്‍ നല്ലൊരു തുക തുടങ്ങി ഏറെ സഹായങ്ങള്‍. ഡോബി ഗോട്ട് MRT സ്റ്റേഷനുവേണ്ടി ഗെയ്‌ലാങ്ങിലേക്ക് മാറ്റിയ ശിവക്ഷേത്രത്തിന് കിട്ടിയ കോമ്പന്‍സേഷന്‍ വഴി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്ഷേത്രമായി മാറിയെന്നാണ് കേള്‍ക്കുന്നത്.

സ്ഥലപരിമിതിയില്ലാത്ത ഏത് മെട്രോ നഗരമാണ് ഉള്ളത്. സ്ഥലപരിമിതി പരിഗണിച്ചാണല്ലോ എലിവേറ്റഡ് ട്രാക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ദില്ലി മെട്രോയുടെ സ്ഥിതിയും മറ്റൊന്നല്ലല്ലൊ.


Picture from: http://commons.wikimedia.org/wiki/Image:Singapore_mrt_lrt_map_future_version3.png

സിംഗപ്പൂര്‍ MRT യുടെ മാപ്പൊന്ന് കാണുക. ഈസ്റ്റ് വെസ്റ്റ് ലൈന്‍, നോര്‍ത്ത് സൌത്ത് ലൈന്‍, നോര്‍ത്ത് ഈസ്റ്റ് ലൈന്‍ (ഡ്രൈവര്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഭൂമിക്കടിയില്‍ കൂടി) എന്നിവ നിലവിലുള്ളത്. സര്‍ക്കിള്‍ ലൈന്‍ പണിനടക്കുന്നു. ഡൌണ്‍ ടൌണ്‍, നോര്‍ത്ത് ഷോര്‍ ലൈന്‍ എന്നിവ പ്രാരംഭ നിലയില്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. MRT ക്കൊപ്പം ചില സ്ഥലങ്ങളില്‍ LRT യും കാണാം.

MRT = Mass Rapid Transit
LRT = Light Rail Train

ഇതിലെ നോര്‍ത്ത് ഈസ്റ്റ് ലൈന്‍ പോലെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനാണ് ദുബായില്‍ വരുന്നത് എന്ന് തോന്നുന്നു.

Monday, 30 June, 2008

TV സീരിയല്‍, കാര്‍ബണ്‍ ക്രെഡിറ്റ്, CFL

ലോഡ് ഷെഡ്ഡിങ്ങ് കാരണം TV സീരിയല്‍ കാണുന്നത് മുടങ്ങുമെന്നത് എല്ലാപേര്‍ക്കും അറിയാം. TV സീരിയലും കാര്‍ബണ്‍ ക്രെഡിറ്റും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാവാം.

അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഒന്ന് കണ്ണോടിക്കാം.

വൈദ്യുതി ബോര്‍‌ഡിന് ലാഭം 4500 കോടി
Rlys to go for CFL for carbon credit

CFLs to replace incandescent bulbs in pilot project
U.S. firm’s offer to West Bengal to replace incandescent bulbs

ഈ വാര്‍ത്തകളുടെ ചുരുക്കം ഇതാണ് - നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാദാ ബള്‍ബിന് പകരം കോമ്പാക്റ്റ് ഫ്ലൂറസന്റ് ലാമ്പുകള്‍ (CFL) തുച്ഛമായ വിലയ്ക്കോ സൌജന്യമായോ നല്‍കാന്‍ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് പല കമ്പനികള്‍ വൈദ്യുതി ബോര്‍ഡുകളേയും റെയില്‍‌വേയേയും സമീപിച്ചതായും അതു വഴി ഉണ്ടാകാവുന്ന ഊര്‍ജ്ജലാഭത്തെയും കുറിച്ചാണ് വാര്‍ത്ത. ഊര്‍ജ്ജലാഭത്തില്‍ കൂടി കിട്ടുന്ന കാര്‍ബണ്‍ ക്രെഡിറ്റിന് വിപണിയിലുള്ള മൂല്യം കണക്കാക്കിയാണ് കമ്പനികള്‍ ഇത്തരത്തിലുള്ള സൌജന്യ പദ്ധതികളുമായി മുന്നോട്ട് വരുന്നത്.

കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം, ആ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വേണ്ടി പുറന്തള്ളേണ്ടുന്ന കാര്‍ബണ്‍‌ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഇടയാക്കും. ഇതുപോലെ പല തരത്തിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുക വഴി തുല്യമായ കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍‌ഹത നേടാം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി മാറ്റം വരാമെങ്കിലും, ഒരു യൂണിറ്റ് (kWh) വൈദ്യുതി സമം ഒരു കിലോ കാര്‍ബണ്‍‌ഡൈഓക്സൈഡ് എന്ന് കണക്കാക്കാം. ഒരു ടണ്‍ കാര്‍ബണ്‍‌ഡൈഓക്സൈഡ് കുറവ് സമം ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന് ഇപ്പോള്‍ മൂല്യം ഏകദേശം $10.

സാദാ ബള്‍ബിനെ അപേക്ഷിച്ച് CFLന്റെ കാര്യത്തില്‍ 10,000 ത്തോളം മണിക്കൂര്‍ വരുന്ന അതിന്റെ ആയുസ്സിനിടയ്ക്ക് CFLന്റെ വിലയെക്കാളും വരുന്ന മൂല്യത്തിനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നു എന്നതാണ് ഇവിടെയുള്ള ആകര്‍ഷണം.

ഇതുപോലെ വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ഒന്നാണ് ട്യൂബ് ലൈറ്റിന്റെ ഇലക്ട്രോണിക് ചോക്ക്. സാദാ ഇരുമ്പ് കോര്‍ ചോക്ക് ഉപയോഗിക്കുന്ന 14-15 വാട്ടിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് ചോക്കിന് വേണ്ടത് 1 വാട്ട് മാത്രം. അതായത് കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ചോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വഴി പീക്ക് ലോഡ് കുറയ്ക്കുകയും ചെയ്യാം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതനേടുകയും ചെയ്യാം.

TV യുടെ ഉപയോഗം (അതു വഴി ഒരു ഫാന്‍/ലൈറ്റ് = 100 + 60W) കുറയ്ക്കുക വഴി നല്ലൊരളവ് വൈദ്യുതി ലാഭിക്കാന്‍ കഴിയും. അപ്പോള്‍ കേരളത്തില്‍ TV സീരിയല്‍/റിയാലിറ്റി ഷോ നിരോധിച്ചാല്‍ സര്‍ക്കാരിന് എന്തുമാത്രം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുണ്ടാവും. ;-)