പവര്‍കട്ടുകള്‍ക്കും ട്രാന്‍സ്മിഷന്‍ നഷ്ടങ്ങള്‍ക്കും 'പേരുകെട്ട' വൈദ്യുതി വിതരണ ശൃംഗലകള്‍ക്ക് ഇനി വിടപറയാം.
പുകയും കരിയുമില്ലാതെ വീട്ടില്‍ തന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ബ്ലൂം ബോക്സ് ആണ് താരം. ഇന്ധനം 'കത്തിക്കാതെ' വളരെ കാര്യക്ഷമമായി 24/7/365 പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്യുവല്‍ സെല്ലാണ് മദ്രാസിയായ പഴയ നാസ റോക്കറ്റ് ശാസ്ത്രജ്ഞന്‍ ഡോ: കെ ആര്‍ ശ്രീധറിന്റെ ബ്ലൂം എനര്‍ജി കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഒരു ബ്രഡ്ഡിന്റെ വലിപ്പമുള്ള പെട്ടിയില്‍ നിന്ന് 3-4 ഇന്ത്യന്‍ വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും, പ്രകൃതിവാതകമോ ബയോഗ്യാസോ ഇതില്‍ ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ഗൂഗിള്‍, ഈബേ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ മോഡലുകള്‍ പത്ത് വര്‍ഷത്തിനകം പുറത്തിറക്കാന്‍ കഴിയുമെന്നും പറയുന്നു.
No comments:
Post a Comment