ഉത്തരം: കട്ടില്‍
സ്റ്റാറ്റിസ്റ്റിക്സിന്റെ ഗുണമിതാണ്, പലപ്പോഴും നമ്മുക്ക് സൌകര്യമായ അനുമാനങ്ങളിലെത്താം.
11% വരുന്ന ഇടത് എംപിമാര്‍ കോണ്‍ഗ്രസ്സിന്റെ ഉറക്കം കെടുത്തുന്നു - 2021ല്‍ മൊത്തം ശേഷിയൂടെ 9% ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആണവനിലയങ്ങള്‍ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത് എന്തിനെന്ന്. (വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്ന്)
ഈ 9% എത്രയാണെന്ന് നോക്കാം - 40,000MW
നിലവില്‍ ഇന്ത്യയുടെ മൊത്തം ഉല്‍പാദന ശേഷി - 134,700MW.
നിലവില്‍ കേരളത്തിന്റെ മൊത്തം ഉല്‍പാദന ശേഷി 2,657MW.
തമിഴ്നാട്ടിലെ കൂടങ്കുളത്ത് പണിത് വരുന്ന ആണവനിലയത്തിന്റെ ഉല്‍പാദന ശേഷി 4,500MW.
അപ്പോള്‍ എങ്ങനെയുണ്ട് ഈ 9%.
കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം.
ആണവോര്‍ജ്ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലേ. ഇഞ്ചീടെ ബ്ലോഗില്‍ നിന്ന് പച്ചമുളകിന്റെ കമെന്റ് കടമെടുക്കുന്നു. :)
"പെട്രോളിയാം ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസങ്ങളുടേതു മാത്രമാണു. പുതിയ ആണവ വൈദ്യതു പദ്ധതികള്‍ വന്നാല്‍ കരുതല്‍ ഊര്‍ജ്ജ ശേഖരം വര്‍ഷങ്ങളുടേതാക്കാം. ഇന്ത്യ ആണവ വൈദ്യതിയെ പ്രധാനമായും ഉറ്റുനോക്കുന്നതു റെയില്‍വേയെ സമ്പൂര്‍ണ്ണമായി വൈദുതീകരിക്കാനാണു. മാറുന്ന ഒരു ലോകക്രമത്തില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം എപ്പൊഴും ആസന്നമാണെന്നിരിക്കെ ഇന്ത്യയീപ്പോലെ ഒരു രാഷ്ട്രത്തിനു പെട്രോളിനെ മാത്രം ആശ്രയിച്ചുള്ള ഒരു ചരക്കു മാറ്റം ആശാവഹമല്ല.ഇവീടെയാണു ആണവ ഇന്ധനത്ത്റ്റിന്റെ കരുതല്‍ ശേഖരത്തിന്റെ പ്രസക്തി. പശുവിനെ കുളിപ്പിക്കുന്ന റാബറീദേവിയുടെ ഭര്‍ത്താവിനിതു പിടികിട്ടി. പക്ഷേ ബ്രിന്ദയൂടെ ഭര്‍ത്താവിനിതു പിടികിട്ടിയിട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം."
കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ.
കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയങ്ങളുടെ അന്തരീക്ഷ മലിനികരണത്തിന്റെ ‘വില‘ കൂടിക്കൂട്ടുമ്പോള്‍ ഉല്‍പാദന ചിലവ് ഇതിന്റെ പലമടങ്ങ് വരും.Read:
7 percent is not “just 7 percent” Mr. Karat
3 comments:
ലോകത്ത് ഏറ്റവും അപകടരമായ ഇടമേതാണ്?.
ഒരു ക്ലൂ തരാം. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്നത് ഇവിടെ വച്ചാണ്.
9%<<<<<<<91%.
ഈ 9% തന്നെ എല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പിലാക്കിയാല്‍ ഉണ്ടാകുന്നത്. ഈ കണക്ക് കാരാട്ടണ്ണന്‍ പറയുന്നത് 9% എന്നത് ഒന്നുമല്ല എന്നുള്ളത് കൊണ്ടല്ല, മറിശ്ശ് കാണ്‍ക്രസ് ആണവൂര്‍ജം ഇല്ലെല്‍ ഒന്നും നടക്കില്ല എന്നു പറയുന്നതിലെ പൊള്ളത്തരം തുറന്നുകാട്ടുവാന്‍ ആകുന്നു. ആകെമൊത്തത്തില്‍ ആനവന്റെ പങ്ക് ചെറുത് എന്ന് സൂചിപ്പിക്കുവാന്‍..അതിനു കൊടുക്കുന്ന “വില”ക്ക് ചേര്‍ന്ന മെച്ചം ഇല്ലെന്ന്..അത് മനസ്സിലാക്കുക പ്രധാനം.
നമുക്ക് മറ്റു ഊര്‍ജ ഉപാധികളെ കൊച്ചാക്കാന്‍ അനുബന്ധ ചിലവുകള്‍ കൂട്ടിക്കാണിക്കുകയും, ആണവനെ പൊക്കാന്‍ അവനെ അവസാനം കയിച്ചിലാക്കാനുള്ള ചിലവ് കാണാതിരിക്കുകയും സെയ്യാം.
പാര്‍ലിമെന്റില്‍ പിന്തുണ ഇല്ലാത്ത കരാര്‍ ...
11% ഉറക്കം കെടുത്തുന്ന കോണ്‍ഗ്രസ് 89% ആണോ അതോ ഈ 11% കൂടിച്ചേര്‍ന്നാലേ സഭയില്‍ ഭൂരിപക്ഷം ആകുകയുള്ളോ?
ഈ ചോദ്യവും ഉത്തരവും നന്നായി...
സസ്നേഹം,
ശിവ
Post a Comment