സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.
വാസ്തുവിനെ കുറിച്ച് internetല്‍ പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കാണാന്‍ കഴിയുന്നത്. ഗൂഗിളില്‍ ‘Vaastu‘ വിനെ തിരയുമ്പോള്‍ ഏതെങ്കിലും ഫെങ്ങ് ഷൂയി മൊത്ത/ ചില്ലറ കച്ചകപടക്കാരുടെ അല്ലെങ്കില്‍ കമ്മീഷന് ഏജന്റുമാരുടെ വലയത്തിലായിരിക്കും ചെന്നെത്തുന്നത്. കിടപ്പുമുറി ഇന്ന രീതിയില്‍ വന്നാല്‍ ബ്ലഡ് കാന്‍സര്‍ വരുമെന്നും, മറ്റൊരു രീതിയില്‍ വന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ വരുമെന്നും അതിന് പരിഹാരമായി ‘യന്ത്ര‘മോ, പിരമിടോ, ക്രിസ്റ്റലോ, ചിരിക്കുന്ന ബുദ്ധനെയോ, ഫിഷ് ടാങ്കോ, തവളയോ, ആമയോ ഒക്കെ (അവരുടെ കൈയില്‍ സ്റ്റോക്കുള്ളതനുസരിച്ച്) വാങ്ങി വച്ചാല്‍ മതിയെന്ന് ഉപദേശവും കാണും.
ബുദ്ധമതക്കാര്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയ വാസ്തു ആണ് ഫെങ്ങ് ഷൂയി എന്ന് പറയപ്പെടുന്നു. ഗ്രന്ഥം മൂന്ന് പകര്‍ത്തുമ്പോള്‍ ‘മുഹൂര്‍ത്തം‘ ‘മൂത്രം‘ ആകുമെന്ന് പറഞ്ഞത് പോലെ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള വാസ്തു ശാസ്ത്രം ചൈനയില്‍ എത്തിയപ്പോള്‍ വായുവും (ഫെങ്ങ്) വെള്ളവും (ഷൂയി) ആയി എന്നു കരുതാം. അതിലും വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. ഇതിന്റെയൊക്കെ കൂടെ നൂമറോളജിയും ശാസ്ത്ര പദങ്ങളും ചേര്‍ത്ത വാചക കസര്‍ത്ത് കേട്ട് കഴിയുമ്പോള്‍ സാധാരണക്കാരന് ആശയക്കുഴപ്പത്തിലാകും. വിശ്വാസമാകാത്തവരും റിസ്ക് എടുക്കണ്ടാ എന്ന് കരുതി കണ്ട ബാംബൂ സ്റ്റിക്കും, പിരമിടുമെല്ലാം വാങ്ങി വയ്ക്കും. പൈറവാസ്തു എന്ന പേരില്‍ പലതരം പിരമിടുകള്‍ വില്‍ക്കുന്നത് വെറും പറ്റിപ്പാണെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ശ്രീ കുല്‍ദീപ് സലൂജ പറയുന്നത്.
ചുരുക്കി പറഞ്ഞാല്‍, വാസ്തു എന്ന വാക്ക് തന്നെ hijack ചെയ്യപ്പെട്ടിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമും പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു. വാസ്തു ശാസ്ത്രം ഉള്‍പ്പെടുന്ന വേദ ശാഖയെ സ്ഥാപത്യ വേദം എന്ന് അറിയപ്പെടുന്നു. Transcendental Meditation ന്റെ ഉപജ്ഞാതാവായ മഹാഋഷി മഹേഷ് യോഗിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് മഹാഋഷി സ്ഥാപത്യ വേദം എന്ന പേരില്‍ അടുത്ത കാലത്ത് ലോകമെമ്പാടും ഇത് വലിയ പ്രചാരം നേടാന്‍ ഇടയാക്കിയത്. ഇന്ന് ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന ശില്പികളില് ഒരാളായ പത്മഭൂഷന്‍ വി. ഗണപതി സ്ഥപതി, പൌരാണിക ശില്പിയായ മയന്റെ സ്മരണാര്‍ത്ഥം ഇതിനെ മയൊണിക് സയന്‍സ് എന്നും വിളിക്കുന്നു.
സൂര്യ പ്രകാശത്തിലും കാറ്റിലും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലും കാന്തിക മണ്ഡലത്തിലും ഒക്കെയുള്ള അനുകൂല ഊര്‍ജ്ജം മനുഷ്യന് ഉപകാരപ്പെടുന്ന രീതിയില്‍ വീടുകളും ഓഫീസുകളും ഫാക്റ്ററികളും കൂടാതെ സിറ്റികള്‍ പോലും എങ്ങനെ രൂപകല്പന ചെയ്യണം എന്നാണ് സ്ഥാപത്യ വേദം അനുശാസിക്കുന്നത്. അത്തരത്തിലുള്ള വിജ്ഞാനത്തെ, അറിവില്ലായ്മ കൊണ്ടും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണം. നമ്മള് വീടുകളിലും ഓഫീസുകളിലും മറ്റും സ്ഥിരമായി തങ്ങുമ്പോള്‍ ആ ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ സ്വാധീക്കുന്ന ഘടകമാണ്. സ്ഥാപത്യ വേദം അനുശാസിക്കുന്ന രീതിയിലുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ശാരീരികമായും മാനസ്സികമായും ആരോഗ്യവാന്മാരായിരിക്കുകയും അതു വഴി അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നു.
ലക്നൌവിലെ 50 വീടുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വാസ്തു വിദ്യയുടെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. അറിഞ്ഞോ അറിയാതെയോ, വാസ്തു വിദ്യയ്ക്ക് അനുസൃതമായി (നുറ് ശതമാനവും ഇല്ലെങ്കിലും) നിര്‍മ്മിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് അതിന് ഘടക വിരുദ്ധമായി പണിത ഇടങ്ങളില്‍ കഴിയുന്നവരെക്കാള്‍ മെച്ചപ്പെട്ട അഭിവൃദ്ധി ഉണ്ടായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഓരോ വീട്ടിന്റെയും ആറ് ഭാഗങ്ങളുടെ അതായത്, ഗേറ്റ്, സ്വീകരണ മുറി, അടുക്കള, ടോയ്ലെറ്റ്, സ്റ്റേയര്‍, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളാണ് പ്രധാനമായും പഠന വിധേയമാക്കിയത്. അവരുടെ കണ്ടെത്തലനുസരിച്ച് ഓരോ ഭാഗങ്ങളുടെയും ഏറ്റവും അഭികാമ്യമായ സ്ഥാനം ഇപ്രകാരമാണ് - ഗേറ്റ്: വടക്കുകിഴക്ക്, സ്വീകരണ മുറി: കിഴക്ക്, അടുക്കള: തെക്കുകിഴക്ക്, ടോയ്ലെറ്റ്: വടക്കുപടിഞ്ഞാറ്, സ്റ്റേയര്‍: തെക്കുപടിഞ്ഞാറ്, കിടപ്പുമുറി: തെക്കുപടിഞ്ഞാറ്. ഈ ഭാഗങ്ങള്‍ക്ക് സ്ഥാപത്യ വേദം ശുപാര്‍ശ ചെയ്യുന്നതും മറ്റൊന്നല്ല.
മേല്‍ പറഞ്ഞത് പോലെ പ്രധാനവാതിലിന്റെയും മുറികളുടെയും വിന്യാസം കൂടാതെ കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി, വിന്യാസം, നീളം : വീതി അനുപാതം, ചരിവിന്റെ (ഉയര വ്യത്യാസം) ദിശ എന്നിവയും പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ആര്‍ക്കിടെക്റ്റ് Dr. B.N. Reddy സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ A glimpse of PRACTICAL VAASTU എന്ന പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി സമചതുരമോ വീതിയുടെ ഇരട്ടിയില്‍ കൂടാത്ത നീളമുള്ള ദീര്‍ഘചതുരമോ ആണ് ഉത്തമം, കൂടാതെ വശങ്ങള് വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ പ്രധാന ദിശകളില്‍ ആകുന്നത് അഭികാമ്യം. പ്ലോട്ടിന്റെ ചരിവ് വടക്കോട്ടോ കിഴക്കോട്ടോ ആകണം. വടക്കുകിഴക്കേ മൂല മറ്റ് വശങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞിരിക്കുന്നത് ഏറ്റവും നല്ലത്. വടക്കും കിഴക്കും ഭാഗങ്ങളില്‍ തെക്കും പടിഞ്ഞാറും ഭാഗങ്ങളെ അപേക്ഷിച്ച് ഘനം കുറഞ്ഞിരിക്കണമെന്നും (കുറച്ച് / ചെറിയ / ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഉപയോഗിക്കുക) കൂടുതല്‍ വാതിലുകളും ജനലുകളും ഉണ്ടാകണമെന്നും നിഷ്കര്‍ഷിക്കുന്നു. കെട്ടിടത്തിനു വെളിയില്‍ മറ്റ് വശങ്ങളെ അപേക്ഷിച്ച് വടക്കും കിഴക്കും കൂടുതല്‍ തുറസ്സായി സ്ഥലം ഉണ്ടാവണമെന്നും പറയുന്നു. വടക്കും കിഴക്കും ഭാഗങ്ങളില്‍ ചെറിയ ചെടികളും തെക്കും പടിഞ്ഞാറും (കെട്ടിടത്തില്‍ നിന്ന് കുറച്ച് അകലെയായി) കുന്നുകളോ വലിയ വൃക്ഷങ്ങളോ ഉള്ളത് നല്ലതാണ്.
ഇത്തരം കാര്യങ്ങള്‍ അവലംബിക്കുമ്പോള്‍ cosine law of solar radiation പ്രകാരം രാവിലെ ലഭിക്കുന്ന ആരോഗ്യകരമായ സൂര്യകിരണങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍ സ്വീകരിക്കാമെന്നും, അതിന് ശേഷമുള്ള സൂര്യപ്രകാശത്തിന്റെ കാഠിന്യം ഒഴിവാക്കാമെന്നും Rational Vastu എന്ന പുസ്തകം/സൈറ്റ് വിശദമാക്കുന്നു. നമ്മുക്ക് ലഭിക്കുന്ന കാറ്റ് തെക്കുപടിഞ്ഞാറ് ദിശയില്‍ നിന്നായതുകൊണ്ട് പ്ലോട്ടിന്റെ ഇത്തരത്തിലുള്ള ചരിവ് മഴയുടെ കാഠിന്യത്തേയും കുറയ്ക്കും.
കിടക്കുമ്പോള്‍ തെക്ക് അല്ലെങ്കില്‍ കിഴക്ക് വശത്ത് തല വരുന്ന രീതിയില്‍ ആയിരിക്കണമെന്നും, പഠന മുറിയിലോ ഓഫീസിലോ ഇരിക്കുമ്പോള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് വശത്തേക്ക് നോക്കി ഇരിക്കണമെന്നും കാണുന്നു. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന് സംശയമില്ല. എലികളിലും മറ്റും അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, തലച്ചോറിന്റെ പ്രവര്‍ത്തനം ദിശകള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട് എന്നാണ്.
വാസ്തു ശില്പി ഡോ. ഗണപതി പറയുന്നത്, നാലു ചുമരുകള്‍ കൊണ്ട് ഒരു ഇടത്തേ (space) വേര്‍തിരിക്കുമ്പോള്‍ ആ മാറ്റി നിര്‍ത്തുന്ന ഇടത്തിന് (മുറി/ കെട്ടിടം) ഒരു പ്രത്യേക പ്രകമ്പനം ഉണ്ടാകുമെന്നും സംഗീതോപകരണങ്ങള്‍ ട്യൂണ്‍ ചെയ്യുന്നത് പോലെ ചുമരുകളുടെ അകലം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ഇതിനെ ട്യൂണ്‍ ചെയ്യുവാന്‍ കഴിയുമെന്നാണ്. ആ കെട്ടിടത്തില്‍ വസിക്കുന്നവരുടെ സ്പന്ദനവുമായി താദാത്മ്യം പ്രാപിക്കുന്നതരത്തില് ട്യൂണിംഗ് നടത്തുകയാണെങ്കില്‍, അതില്‍ വസിക്കുന്നവര്‍ക്ക് പരമാവധി ഐശ്വര്യം ലഭിക്കുമെന്നും പറയുന്നു.
Maharishi Sthapatya Veda gives dimensions, formulas, and orientation to buildings that will provide cosmic harmony and support to the individual for his peace, prosperity, and good health - daily life in accord with Natural Law, daily life in the evolutionary direction. - Maharishi Mahesh Yogi
നല്ലൊരു വാസ്തു ശില്പിയുടെ നിര്‍ദ്ദേശാനുസരണം വീടും ഓഫീസും ഒക്കെ നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ കഴിയുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത് - മറിച്ചുള്ള അനുഭവങ്ങള്‍ / അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.
Reference:
Pyramid Vaastu Sheer Cheating
Environmental Considerations in Vaastu Culture for Residential Building Orientation
(Institution of Engineers, Technical Journal April, 2004)
A glimpse of PRACTICAL VAASTU - Dr. B.N. Reddy
Rational Vastu - Ancient Science in a Post Modern World
Fabric of Universe: The Origins, Implications and Applications of Vastu Science - Dr. Jessie J. Mercay
Harmonizing humanity and nature through vastu shastra - An interview with Dr. V. Ganapati Sthapati
Principles of Maharishi Vedic Architecture
Maharishi vedic architecture: Background and summary of scientific research
Sthapatya veda - scripts in sanskrit
Testimonials:
സായിപ്പ്മാര് പറയുന്നത്.
Enlightened Design
Fortune Creating Buildings
വാലറ്റം:
കൊച്ചിയില്‍ വാസ്തുഗ്രാമം എന്ന പേരില്‍ പത്ത് ഏക്കറില്‍ വാസ്തു ശാസ്ത്രപ്രകാരം 120 വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമാണെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ (ഹീര) അവകാശപ്പെടുന്നു (ഗിന്നസ് ബുക്കിനെ അറിയിച്ചുട്ടുണ്ടെന്ന്).
അമേരിക്കയില്‍ 2001ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന മഹാഋഷി വേദിക് സിറ്റി ഏകദേശം 640 ഏക്കറില്‍ (ഒരു സ്ക്വയര്‍ മൈല്‍) സ്ഥിതി ചെയ്യുന്നു. !!
Wednesday, 21 October 2009
Subscribe to:
Post Comments (Atom)
10 comments:
സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.
വാസ്തു കേരളത്തില്‍ ആഞ്ഞു വീശിയപ്പോള്‍ മേശന് മാരും ചെറുകിട കോണ്ട്രാക്ടര് മാരും വാസ്തു ആചാര്യന് മാരായി (ബ്രോക്കര്‍ മാര്‍ സഹിതം )..ഈ കൂട്ടരുടെ വാക്കു കേട്ടു നല്ല കെട്ടിടങ്ങള്‍ പൊളിച്ച് രൂപം മാറ്റം വരുത്തി എന്റെ അറിവില്‍ ഉള്ള ഒരു അക്ക .ഒന്നല്ല പല പ്രാവശ്യം .അതോടെ നല്ല നിലയില്‍ ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്ന അണ്ണന് പണി പോയി (സാമ്പത്തിക മാന്ന്യം വാസ്തുവുമായി അത്ര പോരുത്തത്തില് അല്ല )...ഇനി ആരെങ്കിലും വാസ്തു പ്രകാരം ടിയാന് ശരിയല്ല ആളെ മാറ്റിക്കോ എന്ന് ഉപദേശിച്ചാല്‍ ....ചിലപ്പോള്‍
ഭൂതത്താന്‍, :)
പൊളിച്ച് മാറ്റം പ്രോത്സാഹിക്കപ്പെടേണ്ടതാണ് എന്ന് തോന്നുന്നില്ല.
എന്റെ ഒരു ബന്ധു വീട്ടില്‍ വാസ്തു ‘പണ്ഡിത‘ന്മാരുടെ നിര്‍ദ്ദേശ പ്രകാരം ഗേറ്റ് കാര്‍പോര്‍ച്ചിന്റെ മുന്നില്‍ നിന്ന് വീട്ടിന്റെ മദ്ധ്യ ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. മുമ്പ് ലോറി പോലും സുഖമായി കയറ്റി ഇടാമായിരുന്നു, ഇപ്പോള്‍ മാരുതി കാറ് കയറ്റണമെങ്കില്‍ പോലും നല്ല ‘അഭ്യാസി‘ ആയിരിക്കണം.
നല്ല പോസ്റ്റ് . എന്തിനേയും കണ്ണുമടച്ചു എതിര്‍ക്കുന്ന ശീലം നമ്മുടെ ബ്ലോഗ്ഗന്മാര്ക്ക് ഉണ്ടല്ലോ. അത്തരത്തില്‍ ഒന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ വസ്തു നിഷ്ടമായ വിലയിരുത്തല്‍ . ബുദ്ധ വിശ്വാസങ്ങളാണ് ഇവിടെ പരിവര്‍ത്തനപ്പെട്ടത് എന്നതിന് കടകവിരുദ്ധമായ ചില നിരീക്ഷണങ്ങള്‍ കണ്ടു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ മുന്നേറ്റം ഈ മേഘലയില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ വാസ്തു, ജ്യോതി ശാസ്ത്രങ്ങള്‍ ഇന്ന് കച്ചവടത്തിനുവേണ്ടി വളച്ചൊടിക്കുന്നതു കാണാം,അവരാണ് ഇന്നതിനെ നിര്‍വ്വചിക്കുന്നതും. നമ്മളായാലും വിദേശികളായാലും ഇന്ന് ഇതിനെ കച്ചവട താല്പര്യത്തോടെ മാത്രമാണ് ഉപയോഗിക്കുന്നത്.
ചന്തു,
സായിപ്പ്മാര് യോഗയെ ഏറ്റെടുത്തത് പോലെ വാസ്തു ശാസ്ത്രത്തേയും ഏറ്റെടുത്ത് പഠിക്കുവാനും പഠിപ്പിക്കുവാനും തുടങ്ങിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. :)
ഞങ്ങളുടെ നാട്ടില്‍ ഒരു വാസ്തുക്കാരന്‍ ഉണ്ട്. എങ്ങനെ പുള്ളിക്കാരന് വാസ്തു ആയതന്നുവച്ചാല് വലിയ കഥയാണ്. ബിസ്നസ് എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ വാസ്തു ആയതാണ്. മേല്പ്പടിയാന് വാസ്തു അളവ് കുറിച്ച് വരച്ച് ഹരിച്ച് ഗുണിച്ച് ഗണിച്ച് ഒരു വീടുവച്ചു.വീടിന്റെ പണി തീര്‍ന്നു കഴിഞ്ഞപ്പോള്‍ അതിന്റെ വാസ്തു ശരിയല്ലന്ന് പറഞ്ഞ് മെല്പ്പടിയാന് അങ്ങോട്ട് താമസം മാറിയില്ല. അവസാനം അപ്പനുമമ്മയും പുതിയ വീട്ടിലേക്ക് മാറി മാനം നിലനിര്‍ത്തി....
എന്റെ വീട് ഏത് ദിശയിലേക്കാണോ ആവോ? 1972-ല്‍ ഏതോ സായിപ്പ് പണിതതാണു.. ഇന്നലെ ഒരു കോള്‍ഡ് പിടിച്ചു.... ഇത് ഏത് ശാസ്ത്രത്തില്‍ പെട്ടതു കോണ്ടാണാവോ?
തെക്കേടന്‍,
അല്പജ്ഞാനം ആപത്ത് എന്നല്ലേ. ഒരു പക്ഷേ ബില്‍ഡിങ്ങ് കണ്‍സ്റ്റ്രക്ഷന്റെ എ ബി സി അറിയാത്ത ആള്, വീട് പണിഞ്ഞ് വന്നപ്പോള്‍ ഗണിച്ച അളവിനു വിപരീതമായി വന്നിട്ടുണ്ടാകും. ഇപ്പോഴുള്ള അഞ്ച് സെന്റിലും പത്ത് സെന്റിലും പണിയുന്ന വീടുകള്‍ക്ക് ഇതെല്ലാം നോക്കാന്‍ നിന്നാല്‍ ജീവിക്കാന്‍ കഴിയില്ല.
മുക്കുവന്,
ഈ വാസ്തു എല്ലാം കണക്കാണ്. കോള്‍ഡ് പിടിച്ചപ്പോള്‍ മൂക്കൊലിപ്പും തലവേദനയും ശരീരവേദനയും ഉണ്ടോ? ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാനും തോന്നുന്നുവെങ്കില്‍ സൂക്ഷിക്കണം. വീടിന്റെ ബ്രഹ്മസ്ഥാനത്തിന് എന്തോ തകരാറ് പറ്റിയിട്ടുണ്ടാവും. പേടിക്കേണ്ട, നിങ്ങള്‍ക്ക് വേണ്ടി ഒരു പിരമിട് പ്രത്യേകം പണിയിപ്പിച്ച് അയച്ച് തരാം (കഴിഞ്ഞ ലോഡ് വന്നത് തീര്‍ന്നു പോയി). അമേരിക്കന്‍ പ്രവാസി ആയതിനാല്‍ ആദായ വിലയ്ക്ക് എടുക്കാം - ഒരു 200 ഡോളര്‍ അയച്ചാല്‍ മതി. (ആദായം ആര്‍ക്കെന്ന് ചോദിക്കരുത് - ചൈനയില്‍ നിന്ന് 50 രൂപയ്ക്ക് കിട്ടും). ഇത് വീട്ടിന്റെ ബ്രഹ്മസ്ഥാനത്ത് കുഴിച്ചിടണം. ഇത് ഒരു നാലെണ്ണം കൂടി വാങ്ങി വീട്ടിന്റെ നാലു മൂലയിലും കുഴിച്ചിട്ടാല്‍ നിങ്ങള്‍ക്ക് ലോട്ടറി എപ്പോ അടിച്ചുവെന്ന് ചോദിച്ചാല്‍ മതി.
ഞാന്‍ കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് 2004 ല്‍ ഒരു റെഡി മേഡ് വീട് വാങ്ങി . KANDA അലവലാതി പണ്ഡിത വസ്തു വേന്ദ്രന്മാര് അങ്ങനെ പാടില്ല, ഇങ്ങനെ പാടില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഞാന്‍ കേക്കാന്‍ പോയില്ല. തെക്കോട്ടാണ് ദര്‍ശനം. ഗേറ്റ് പടിഞ്ഞാറെ അറ്റത്താണ് അടുക്കള വടക്ക് കിഴക്കാണ് ബോര് കുത്തിയത് അഗ്നി കോണിലാണ്. എന്നൊക്കെപറഞ്ഞു വിരട്ടുന്ന ശീലം (മലയാളിക്ക് മാത്രമുള്ള ശീലം) ഉള്ള ചിലെ വികടന്മാരെ അടുപ്പിക്കതത്തിന്റെ കെറുവ് ഇത് വരെയും തീര്‍ന്നിട്ടില്ല. വരുന്നിടത്ത് വച്ച് കാണാം എന്നല്ലാതെ അകലെ പട്ടിടെ ചങ്ങല ആട്ടും പോയി നദി വറ്റീം പോയി എന്ന് കേട്ട് ഓടേണ്ട കാര്യമില്ല എന്ന ചിന്താഗതിക്കാരനാണ്. വര്‍ഷം ഏഴു കഴിയും ഈ ഓണത്തിന് താമസം തുടങ്ങിയിട്ട്. ഇത് വരെ ഒരു പ്രശ്നവും ഇല്ല. വാസ്തു ഉണ്ടോ അത് നോക്കണോ എന്ന ടെന്‍ഷന്‍ ഒന്നും എനിക്കില്ല.
ഞാന്‍ കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് 2004 ല്‍ ഒരു റെഡി മേഡ് വീട് വാങ്ങി . KANDA അലവലാതി പണ്ഡിത വസ്തു വേന്ദ്രന്മാര് അങ്ങനെ പാടില്ല, ഇങ്ങനെ പാടില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഞാന്‍ കേക്കാന്‍ പോയില്ല. തെക്കോട്ടാണ് ദര്‍ശനം. ഗേറ്റ് പടിഞ്ഞാറെ അറ്റത്താണ് അടുക്കള വടക്ക് കിഴക്കാണ് ബോര് കുത്തിയത് അഗ്നി കോണിലാണ്. എന്നൊക്കെപറഞ്ഞു വിരട്ടുന്ന ശീലം (മലയാളിക്ക് മാത്രമുള്ള ശീലം) ഉള്ള ചിലെ വികടന്മാരെ അടുപ്പിക്കതത്തിന്റെ കെറുവ് ഇത് വരെയും തീര്‍ന്നിട്ടില്ല. വരുന്നിടത്ത് വച്ച് കാണാം എന്നല്ലാതെ അകലെ പട്ടിടെ ചങ്ങല ആട്ടും പോയി നദി വറ്റീം പോയി എന്ന് കേട്ട് ഓടേണ്ട കാര്യമില്ല എന്ന ചിന്താഗതിക്കാരനാണ്. വര്‍ഷം ഏഴു കഴിയും ഈ ഓണത്തിന് താമസം തുടങ്ങിയിട്ട്. ഇത് വരെ ഒരു പ്രശ്നവും ഇല്ല. വാസ്തു ഉണ്ടോ അത് നോക്കണോ എന്ന ടെന്‍ഷന്‍ ഒന്നും എനിക്കില്ല.
Post a Comment