Tuesday 17 February, 2009

പരിസ്ഥിതി: രക്ഷിക്കേണ്ടത് ഭൂമിയെയോ മനുഷ്യനെയോ?

The Art of Celebrating Life എന്ന ബ്ലോഗില്‍ Gurudev പറയുന്നത് ഭൂമിയെ രക്ഷിക്കാന്‍ ഭൂമിക്ക് അറിയാമെന്നും മനുഷ്യരാശിയെ നിലനിര്‍ത്താന്‍ ഭൂമിയെ സഹായിക്കുകയാണ് വേണ്ടതെന്ന്.

Save Mother Earth എന്ന പേരില്‍ ഉപദേശം വിളമ്പുന്ന താരങ്ങള്‍, അവരുടെ ജീവിത ശൈലി കാരണം സാധാരണക്കാര്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നതിനേക്കാള്‍ കോട്ടമാണ് നല്‍കുന്നത്. കുളത്തിനകത്ത് ഇറങ്ങിനിന്ന് വെള്ളം കലക്കുന്നവന്‍ കരയില്‍ നിന്ന് കുടിക്കാന്‍ വെള്ളം എടുക്കുന്നവനോട് കുളം കലക്കരുതെന്ന് പറയുന്നത് പോലെ!.

പകര്‍‌ച്ച വ്യാധികളും പട്ടിണിയും ജനസംഖ്യാ വിസ്ഫോടനത്തെ തിരുത്താനുള്ള ഭൂമിയുടെ ഒരു പ്രക്രിയയാണ്. മനുഷ്യന്റെ പ്രവൃത്തികള്‍ കാരണമുള്ള അന്തരീക്ഷ മലിനീകരണം മൂലം ഭൂമിയുടെ താപം ഉയര്‍ന്നാല്‍ ധ്രുവങ്ങളില്‍ മഞ്ഞുരുക്കി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയും, ചിലപ്പോള്‍ മനുഷ്യരാശി ഒന്നാകെ നശിച്ചെന്നു വരാം. മനുഷ്യന്റെ തലതിരുവ് കാരണം ആണവയുദ്ധം ഉണ്ടായാലും സ്ഥിതി മറ്റൊന്നാവില്ല. പക്ഷേ ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിവുള്ള ജീവജാലങ്ങള്‍ നിലനില്‍ക്കും, അതിലൂടെ വീണ്ടും പരിസ്ഥിതി ‘പഴയ‘ നിലയിലില്‍ വരും - അപ്പോള്‍ മനുഷ്യനോ, ഇന്നുള്ള അനേകം ജീവജാലങ്ങളോ ഉണ്ടാവില്ലെന്നു മാത്രം.

ഒരു കാലത്ത് ദിനോസറുകള്‍ ഭുമിയെ ‘അടക്കി വാണിരുന്നു‘ എന്ന് പറയപ്പെടുന്നു, അവ ഇപ്പോള്‍ എവിടെയാണ്?.

അപ്പോള്‍ പറഞ്ഞ് വന്നത്, Save Mother Earth എന്ന സ്ലോഗന്‍ മാറ്റി Save Humanity എന്നോ Help Mother Earth to Save Humanity എന്നോ ആക്കുന്നതാവില്ലേ നല്ലത്.

7 comments:

G Joyish Kumar said...

ചിന്തിക്കുക: Save Mother Earth എന്ന സ്ലോഗന്‍ മാറ്റി Save Humanity എന്നോ Help Mother Earth to Save Humanity എന്നോ ആക്കുന്നതാവില്ലേ നല്ലത്.

the man to walk with said...

manushyare rakshikendathilla ..angineyanenkil bhoomi rakshapettolum

MMP said...

മുദ്രാവക്യമല്ല മാറ്റേണ്ടത്, നമ്മുടെ മനസ്സാണ് മറ്റേണ്ടത്.

M. Ashraf said...

ക്ഷമിക്കണം, ചിന്തിക്കാന്‍ നേരമില്ല. അതിവേഗ പാതയിലൂടെ കുതിച്ചു പോയാല്‍ മാത്രമേ തിരുവനന്തപുരത്തെത്തി കരാര്‍ മറ്റവന്‍ കൊണ്ടു പോകുന്നതിനു മുമ്പേ സ്വന്തമാക്കാന്‍ പറ്റൂ. പെട്ടിയില്‍ നിറമേ പണമാണ്‌.
അത്‌ എത്തിക്കേണ്ടിടത്ത്‌ വേഗം എത്തിക്കേണ്ടതിനാല്‍ തല്‍ക്കാലം ഒരു കൊക്കക്കോള മാത്രം കുടിക്കുന്നു.
വഴിയില്‍ പ്രകടനക്കാരൊന്നും ഇല്ലാതിരുന്നെങ്കില്‍ മതിയായിരുന്നു ഈശ്വരാ. ഏതെങ്കിലും ദൈവത്തിന്റെ കാണിക്കപ്പെട്ടിയില്‍ ഇടാന്‍ ഭാക്കിയുണ്ടെങ്കില്‍ തിരിച്ചെത്തിയാല്‍ ഇട്ടോളാമേ..

G Joyish Kumar said...

the man to walk with, MMP, താങ്ക്സ്.

എം.അഷ്റഫ്, ചിന്തിക്കാന്‍ നേരമില്ലെങ്കിലും ചിന്തിക്കാനുള്ള വക നല്‍കിയതിന് നന്ദി :)

Kalesh Kumar said...

നമ്മള്‍ തമ്മിലറിയുമോ?

എനിക്കൊരു മെയില്‍ അയക്കാമോ ? കലേഷ്കുമാര്‍@ജീമെയില്‍.കോം

keralafarmer said...

സേവ് ദി യൂണിവേഴ്സ് എന്നാണെനിക്ക് പറയാനുള്ളത്.