Monday 18 February, 2008

സ്വകാര്യ ബസ്സുകളുടെ ഭാവി

ബ്ലൂലൈന്‍ ബസ്സുകള്‍ എന്ന പേരില്‍‌ അറിയപ്പെടുന്ന പ്രൈവറ്റ് ബസ്സുകളെ ഡെല്‍‌ഹി റോഡുകളില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ ഒഴിവാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഡെല്‍‌ഹി ട്രാന്‍‌സ്പോര്‍‌ട്ട് മന്ത്രി. നൂറ് ബസ്സുകളെങ്കിലും കൈവശമുള്ള കമ്പനികള്‍‌ക്കോ, സൊസൈറ്റികള്‍‌ക്കോ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. ഡെല്‍‌ഹി ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബ്ലൂലൈന്‍ ബസ്സുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലും ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍‌ക്കുന്നത്. ബസ്സ് റൂട്ടുകള്‍ പുതുക്കാന്‍ സാധിക്കാതെ വരുന്നതിനു മുമ്പ്, മറ്റൊരു പോസ്റ്റില്‍ നിര്‍‌ദ്ദേശിച്ചിരുന്നത് പോലെ നിലവിലുള്ള ബസ്സ് സര്‍‌വീസുകള്‍ കൂട്ടിചേര്‍ത്ത് കമ്പനി രൂപീകരിക്കുന്നതായിരിക്കും ഉത്തമം.

2 comments:

ശശി said...

കേരളത്തില്‍ അനുകരിക്കാവുന്ന ഒരു സംഗതിയാണ് ഇത്. സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടവും തന്മൂലമുള്ള ഗുരുതരമായ സ്ഥിതിഗതികള്‍ക്കും ഒരു അറുതി വരും. കൂടാതെ കുറേകൂടെ നല്ല ബസ്സുകളും ശാസ്ത്രീയമായ സമയക്രമവും റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും കമ്പനികല്‍ നിലവില്‍ സാധിക്കുമെന്നു തോന്നുന്നു. ബസ്സോടിച്ചു പൊളിഞ്ഞു പോകുന്ന ‘മുതലാളിമാരേയും’ ഒഴിവാക്കാം. അഭിനന്ദനങ്ങള്‍...

G Joyish Kumar said...

ശശി,

ഒന്നു പരിശോധിച്ചാല്‍, മത്സര ഓട്ടത്തിലൂടെ ആരും ഒന്നും നേടുന്നില്ല. അപകടങ്ങള്‍, ബസ്സുകള്‍ പെട്ടെന്ന് നശിക്കുന്നു, യാത്രക്കാര്‍‌ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ജീവനക്കാര്‍ തമ്മില്‍ എന്നും കശപിശ - കൊലപാതകങ്ങളില്‍ അവസാനിച്ച എത്രയോ സം‌ഭവങ്ങള്‍.

സ്വകാര്യ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് ബസ്സുമുതലാളിയാകുന്നവര്‍ പൊളിഞ്ഞു പോകുന്നതിന് മറ്റ് കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല!