തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ കോരി ചൊരിയുകയും, പ്രതിപക്ഷത്ത് നിന്ന് എന്തിനേയും ഏതിനേയും എതിര്‍ക്കുകയും ചെയ്തിട്ട് ഭരണത്തിലേറുമ്പോള്‍ തന്‍ കാര്യം മുഖ്യമെന്ന് കരുതുന്ന നേതാക്കാളും പാര്‍ട്ടികളുമുള്ള സംവിധാനത്തെ ജനാധിപത്യമെന്ന് എങ്ങനെ വിളിക്കും? ഇവിടെ ജനങ്ങള്‍ക്കുള്ള പങ്ക് എന്താണ്. വോട്ട് ചെയ്തതിന് ശേഷം കണ്ണും, കാതും മൂടിവെച്ച് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക, അത്ര മാത്രം.
ഭരണത്തിന്റെ മധുരം നുകരാന്‍ വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു പറ്റം നേതാക്കളാണ് നമ്മുക്കുള്ളത്. കള്ളപ്പണക്കാരുടെ താളത്തിന് തുള്ളുന്ന ഇത്തരക്കാരെ തുരത്താന്‍ ജനത്തിന് കഴിയുമോ?
കാരണം തിരഞ്ഞെടുപ്പ് ചിലവ്
ഇതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് തിരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ഭീമമായ ചിലവിലേക്കും, അത് തൊടുത്തുവിടുന്ന അഴിമതിയുടെ അവസാനിക്കാത്ത ശൃംഗലയിലേക്കാണ്. ലക്ഷക്കണക്കിന് രൂപ ചിലവാക്കി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെങ്ങനെ? പണച്ചാക്കുകളില്‍ നിന്ന് സംഭാവനയായും, അഴിമതിയിലൂടെയും. രണ്ടും നാടിന് ദോഷകരം. (വിശദമായി ഇവിടെ).
തിരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ കഴിയുമോ?
ഒരു ദ്വിതല സംവിധാനം വഴി ചിലവ് കുറയ്ക്കാം. ഇപ്പോഴുള്ള നിയമസഭ / പാര്‍ലിമെന്റ് നിയോജക മണ്ഡലങ്ങള്‍ 500 മുതല്‍ 1000 ഉപമണ്ഡലമായി വിഭജിച്ച്, ഓരോ ഉപമണ്ഡലത്തില്‍ നിന്നും ഓരോ പ്രതിനിധിയെ ജനങ്ങള്‍ തിരഞ്ഞെടുക്കണം. ഈ പ്രതിനിധികള്‍ അവരുടെയിടയില്‍ നിന്നോ അല്ലാതെയോ എംപി/എമ്മെല്ലേയെ തിരഞ്ഞെടുക്കുക.
പ്രതിനിധികളെ തിരിച്ചുവിളിക്കാം
ഉപമണ്ഡല പ്രതിനിധികള്‍ സ്ഥിരമായി ഒത്തുചേര്‍ന്ന് മണ്ഡലതില്‍ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളും, അത് വരെയുള്ളതിനെ വിലയിരുത്തകയും ചെയ്യാം. വിലയിരുത്തലില്‍ മണ്ഡല പ്രതിനിധിയുടെ പ്രവര്‍ത്തനം പോരാ എന്ന് തോന്നിയാല്‍, അയാളെ തിരിച്ച് വിളിച്ച് പകരം ഒരാളെ തിരഞ്ഞെടുക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സമയവും സന്ദര്‍ഭവും ലഭിക്കും.
ഇതു വഴി കിട്ടാവുന്ന മറ്റ് പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍, ഇവിടെ നോക്കുക.
Tuesday, 19 February 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment